എസ്ഐ കാരണം ജീവിതം തീർക്കുന്നു; ഗ്രൂപ്പിൽ എഎസ്ഐയുടെ സന്ദേശം; പുലർച്ചെ മരണവാർത്തയും

asi-death
SHARE

എഎസ്ഐ പി സി ബാബുവിന്റെ സന്ദേശം ചൊവ്വാഴ്ച അർധരാത്രിയാണ് തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെത്തിയത്. ''ഞാൻ തീർക്കുകയാണ്. രാജേഷ് കാരണമാണ് ഞാൻ ഈ ജീവിതം വിട്ടുകളയുന്നേ''- മംഗ്ലീഷിലുള്ള സന്ദേശം ഇങ്ങനെ. മെസേജ് കണ്ടെങ്കിലും ആരും കാര്യമാക്കിയില്ല. എന്നാൽ പിറ്റേന്ന് രാവിലെ എത്തിയത് ബാബുവിന്റെ മരണവാർത്ത. 

സ്റ്റേഷനിലെ എസ്ഐ ആർ രാജേഷിനെക്കുറിച്ചായിരുന്നു ബാബുവിന്റെ സന്ദേശം. ഇവർ തമ്മിൽ നീരസമുണ്ടായിരുന്നെങ്കിലും പറഞ്ഞപോലെ ബാബു ചെയ്യുമെന്ന് ആരും വിചാരിച്ചില്ല. ഞെട്ടലോടെയാണ് ബാബുവിന്റെ മരണവാർത്ത പൊലീസുകാർ കേട്ടത്. 

ബാബുവിനെ ജോലിസമ്മർദ്ദം വല്ലാതെ അലട്ടിയിരുന്നു. ണ്ടാഴ്ച മുൻപു തടിയിട്ടപറമ്പ് എസ്എച്ച്ഒയുടെ മുൻപിൽ ബാബു ഭാര്യയും മക്കളുമൊത്തു ചെന്നിരുന്നു. മാനസിക പീഡനം തുടർന്നാൽ സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹത്തെ അറിയിച്ചതായി ബാബുവിന്റെ സുഹൃത്ത് റിയാസ് കുട്ടമശേരി പറഞ്ഞു. എസ്എച്ച്ഒ അദ്ദേഹത്തെ സമാധാനിപ്പിച്ചു വിട്ടു.

തുടർന്നും എസ്ഐ ഉപദ്രവിക്കുമായിരുന്നുവെന്ന് ബാബു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി 9 വരെ ബാബു കുട്ടമശേരി വായനശാലയിൽ ഉണ്ടായിരുന്നു.

സുഹൃത്തുക്കളോടു തന്റെ മരണത്തെക്കുറിച്ചു സൂചിപ്പിച്ചാണ് ഇറങ്ങിയതെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ വർഷവും ഇത്തവണയും പെരിയാർ തീരത്തെ ബാബുവിന്റെ വീട്ടിൽ പ്രളയജലം കയറിയിരുന്നു. കുറച്ചു ദിവസം അവധിയെടുത്തു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടു വൃത്തിയാക്കിയത്. ഞായറാഴ്ച മുതൽ ബാബു നടുവേദനയ്ക്കു മെഡിക്കൽ അവധിയെടുത്തു. മെഡിക്കൽ സർട്ടിഫിക്കറ്റ് റജിസ്റ്റേഡ് തപാലിലാണു സ്റ്റേഷനിലേക്ക് അയച്ചത്. എന്നാൽ, ബാബുവിന് അസുഖമില്ലെന്നും മെഡിക്കൽ ബോർഡ് പരിശോധന ആവശ്യമാണെന്നും എസ്െഎ റിപ്പോർട്ട് നൽകിയെന്ന് ബാബുവിന്റെ സുഹൃത്തുക്കൾ പറയുന്നു. ഇതു ബാബുവിനെ കൂടുതൽ തളർത്തിയെന്നും അവർ പറയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...