ദുരിതാശ്വാസത്തിന് കലാകാരൻമാരുടെ കൂട്ടായ്മ; ‘അടയാളങ്ങൾ’ വിൽപനമേള ഇന്ന് സമാപിക്കും

adayalangal-web
SHARE

സംസ്ഥാനത്തെ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ കാസര്‍കോട് ജില്ലയിലെ കലാകാരന്മാരുടെ കൂട്ടായ്മ. സ്വന്തം കലാസൃഷ്ടികള്‍ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അടയാളങ്ങള്‍ എന്ന പേരില്‍ വില്‍പനമേള കാഞ്ഞങ്ങാട് ആരംഭിച്ചു.

വിവിധ കരകൗശല ഉല്‍പന്നങ്ങള്‍, തുണി സഞ്ചികൾ,പെയിന്റിംഗുകൾ എന്നിവയ്ക്ക് പുറമെ സ്പോട്ട് കരിക്കേച്ചറും, പെൻസിൽ കാർവിംഗും അടയാളങ്ങളുടെ ആകര്‍ഷണമാണ്. ജില്ലയിലെ യുവ കലാകാരന്മാര്‍ക്കൊപ്പം, കേന്ദ്ര സർവകലാശാലയിലെ 'നൈറ്റ്സ് ഓഫ് അഥീന' എന്ന ആർട്ടിസ്റ്റ് കൂട്ടായ്മയിലുള്ളവരുടേയും സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ആര്‍ക്കും ഈ മേളയില്‍ പങ്കെടുക്കാം. വില്‍പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യും

കാസര്‍കോടിനൊരിടം, നമ്മള്‍  എന്നി സൗഹൃദകൂട്ടായ്മയ്മകളുമായി ചേര്‍ന്ന് ഫയർ ഫ്ലൈസ് എന്ന സംഘടനയാണ് അടയാളങ്ങള്‍ ഒരുക്കിയത്. കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന മേള ഇന്ന് സമാപിക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...