മഴ മാറി; മാനം തെളിഞ്ഞു; വിപണികൾ സജീവം

vegetable-web
SHARE

മഴ മാറിയപ്പോള്‍ കേരളത്തിലെ വിപണികള്‍ സജീവം.  റോഡ് ഗതാഗതം പുനസ്ഥാപിച്ചതോടെ പച്ചക്കറികള്‍ എത്തി തുടങ്ങി. വില അല്‍പം കുറഞ്ഞത്  ആശ്വാസം നല്‍കുന്നുണ്ട്. 

കഴിഞ്ഞ ആഴ്ച അത്ര സജീവമായിരുന്നില്ല  പാളയം പച്ചക്കറി മാര്‍ക്കറ്റ്. മൈസൂരില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തേണ്ട പച്ചക്കറി പാതിവഴിയില്‍ കുടുങ്ങി. എന്നാല്‍ ഇന്നാ കാഴ്ച മാറി .പതിയെ പതിവു തിരക്കിലേക്കെത്തി.കച്ചവട സ്ഥാപനങ്ങളില്‍ പച്ചക്കറി നിറഞ്ഞു.എങ്ങും തിരക്ക് .

മഴ രൂക്ഷമായിരുന്ന സമയത്ത് വില അല്‍പം കൂടിയിരുന്നു. വെണ്ടക്ക, സവാള , പയറുവര്‍ഗങ്ങള്‍ എന്നിവയായിരുന്നു വിലക്കയറ്റത്തില്‍ മുന്നിലുണ്ടായിരുന്നത്.  പച്ചക്കറി എത്തിയതോടെ വില കുറഞ്ഞുതുടങ്ങിയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...