കെട്ടിക്കിടക്കുന്ന ചെളി, ഇഴജന്തുക്കൾ; ഒറ്റക്കെട്ടായി കൈക്കോർത്ത് ശുചീകരണം

flood-cleaning
SHARE

കോഴിക്കോട് ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. വീട്ടുകാര്‍ക്കൊപ്പം സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍  ഒാരോ പഞ്ചായത്തടിസ്ഥാനത്തിലാണ്  ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്..നിലവില്‍ 126 ക്യാംപുകളിലായി 28,104 പേര്‍ ജില്ലയിലെ വിവിധ ക്യാംപുകളിലായുണ്ട്.

മഴ മാറി നിന്നപ്പോള്‍ എല്ലാവരും കൂട്ടായ് ഇറങ്ങി. വളരെ വേഗത്തിലാണ് ജോലികള്‍.കഴി‍ഞ്ഞ പ്രളയകാലത്തെ അനുഭവത്തില്‍ വീട്ടുസാധനങ്ങള്‍ വീടിന്റെ മുകള്‍ നിലയില്‍ കയറ്റിവച്ചവരുണ്ട്.എന്നാല്‍ അതെല്ലാം ഈ പ്രളയത്തില്‍ നശിച്ചു ചില സ്ഥലങ്ങളില്‍ ചെളി കെട്ടികിടക്കുകയാണ്.കഠിന പരിശ്രമം ആവശ്യം. ഇഴജന്തുക്കളുടെ ശല്യവും

ജില്ലയില്‍ 70 വീടുകളാണ് ഈ കാലവര്‍ഷക്കെടുതിയില്‍ പൂര്‍ണമായും തകര്‍ന്നത്.കോഴിക്കോട് താലൂക്കിലാണ് കൂടുതല്‍ തകര്‍ന്നത്. 11 കോടി രൂപയുടെ കൃഷി നശിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

MORE IN KERALA
SHOW MORE
Loading...
Loading...