ആദ്യ ലോറി വയനാട്ടിലേക്ക് യാത്രതിരിച്ചു; മലബാറിലേക്ക് കരുതലിന്‍റെ കൈതാങ്ങ്

sevabharathy
SHARE

എറണാകുളം കലക്ട്രേറ്റില്‍ സംഭരിച്ച ദുരിതാശ്വാസസാധനങ്ങള്‍ മലബാറിലേക്ക് കയറ്റി അയച്ചു. ആദ്യ ലോറി വയനാട്ടിലേക്ക് യാത്രതിരിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സാധനങ്ങള്‍ കുറവാണ്. കൊച്ചിയിലെ സേവാഭാരതി പ്രവര്‍ത്തകരും ദുരിതാശ്വാസസാധങ്ങള്‍ ശേഖരിച്ചു. ഇന്ന് മലബാര്‍ ജില്ലകളിലേക്ക് കയറ്റി അയക്കും.

എറണാകുളം കലക്ട്രേറ്റിലെ പ്ലാനിങ് ഹാളിലുള്ള സംഭരണകേന്ദ്രത്തിലാണ് വിവിധയിടങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസവസ്തുകളുടെ ശേഖരണം നടന്നത്. ഭക്ഷണവസ്തുക്കളും വസ്ത്രങ്ങളുമടക്കം ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കുവേണ്ട സാധങ്ങളുമായി ആദ്യലോറി വയനാട്ടിലേക്ക് തിരിച്ചു.വയനാട്ടില്‍ കല്‍പറ്റയിലും, ബത്തേരിയിലും, മാനന്തവാടിയിലുമുള്ള മൂന്ന് ശേഖരണകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിക്കും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സാധനങ്ങളുടെ വരവ് കുറവാണ്

കൊച്ചിയില്‍ വിവിധയിടങ്ങളിലായി 9 ശേഖരണകേന്ദ്രങ്ങള്‍ തുറന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതാശ്വസവസ്തുകള്‍ ശേഖരിക്കുന്നത്. ശേഖരണകേന്ദ്രത്തില്‍ എത്തിക്കാന്‍ സാധിക്കാത്തവര്‍ വിവരമറിയിച്ചാല്‍ വീടുകളിലോ കടകളിലോ നേരിട്ടെത്തി സേവാഭാരതി പ്രവര്‍ത്തകര്‍ സാധനങ്ങള്‍ ശേഖരിക്കും

ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ സാധനങ്ങള്‍ എത്തിക്കുന്ന മുറയ്ക്ക് അവിടയുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ ഇവ ശേഖരിച്ച് നേരിട്ട് ക്യാംപുകളില്‍ എത്തിക്കും

MORE IN KERALA
SHOW MORE
Loading...
Loading...