മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസിപ്പിക്കണം; ഉപരോധ സമരവുമായി ഡോ.എംജിഎസ് നാരായണൻ

MGS29
SHARE

കോഴിക്കോട് മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനത്തിലെ സര്‍ക്കാര്‍ അവഗണനക്കെതിരെ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധ സമരം. വയനാട് –കോഴിക്കോട് ദേശീയപാതയിലെ മലാപറമ്പ് ജംങ്ഷനിലാണ് റോഡ് ഉപരോധിച്ചത്. റോഡ് വികസനം സാധ്യമാവുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് എം.ജി.എസ് പറഞ്ഞു

കഴിഞ്ഞ ഏഴു വര്‍ഷത്തെ ആവശ്യമാണ് മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനം.  ഈ ആവശ്യത്തിനായി നിരവധി പ്രതിഷേധങ്ങള്‍ നടന്നു. മുഖ്യമന്ത്രി, മന്ത്രിമാരായ തോമസ് ഐസക്ക് , ജി.സുധാകരന്‍ എന്നിവര്‍  റോഡ് വികസനം ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പും നല്‍കി.ഏറ്റവും ഒടുവില്‍ മാര്‍ച്ച് 8 ന് 100 കോടി അനുവദിച്ച് ഉത്തരവിറങ്ങി.അത് ഉത്തരവായി തന്നെ അവശേഷിച്ചപ്പോഴാണ് എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്

എം.ജി.എസിന് പിന്തുണയുമായി കലാ സാഹിത്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും റോഡ് ഉപരോധത്തില്‍ പങ്കെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 100 ഒാളം അപകടങ്ങളാണ്  ഈ റോഡിലുണ്ടായത്. പ്രതിഷേധം ശക്തമാക്കാനാണ് റോഡ് ആക്ഷന്‍ സമിതിയുടെ തീരുമാനം

മാനാഞ്ചിറ–വെള്ളിമാടുകുന്നുവരെ 8.4 കിലോ മീറ്റര്‍ ദൂരത്തിലാണ് റോഡ് വികസിപ്പിക്കേണ്ടത്.ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പടെ നിലവില്‍ 114 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടന്നത്

MORE IN KERALA
SHOW MORE
Loading...
Loading...