പത്തനംതിട്ടയിൽ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു; 53 പേർക്ക് ഡെങ്കിപ്പനി

viral-web-fever
SHARE

മഴ തുടരുന്നസാഹചര്യത്തില്‍ പത്തനംതിട്ട ജില്ല പകര്‍ച്ചവ്യാധികളുടെ പിടിയില്‍. ജില്ലയില്‍ ഈ മാസം ഇതുവരെ 53 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഴ കനത്തതോടെ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. 

ഈ മാസം ഡെങ്കപ്പനി ബാധിച്ച 53പേരില്‍ ഒരാള്‍ മരിച്ചു. എലിപ്പനി ബാധിച്ച് പത്തുപേരും സംശയിക്കപ്പെടുന്ന അഞ്ചുപേരും ആശുപത്രിയില്‍ ചികില്‍സതേടി. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കഴിഞ്ഞദിവസം ഏനാദിമംഗലത്ത് ഒരുകുട്ടി മരിച്ചിരുന്നു. കഴിഞ്ഞമേയിലും എച്ച് വണ്‍ എന്‍ വണ്‍ ബാധമൂലം ഒരു വിദ്യാര്‍ഥിമരിച്ചു. 

ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് നഗരസഭാപ്രദേശത്താണ്. കുന്നന്താനം, എഴുമറ്റൂര്‍ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായുള്ളത്. കൂടല്‍ഭാഗത്ത് എലിപ്പനിയും ചെറുകോല്‍,റാന്നി ഏനാദിമംഗലം പഞ്ചായത്തുകളില്‍  എച്ച് വണ്‍ എന്‍ വണ്‍പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത് രോഗലക്ഷണവുമായി ബന്ധപ്പെട്ട് 40പേര്‍ ചികില്‍സതേടിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...