ആഹാരപ്രേമികൾക്ക് വീട്ടിൽ വിരുന്നെത്തിക്കും ജയിൽ വകുപ്പ്; വിലക്കുറവിൽ രണ്ട് കോമ്പോ പായ്ക്കുകൾ

jail-food-web
SHARE

രുചികരമായ ഭക്ഷണം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കും. വില നോക്കാതെ വാങ്ങി സ്വാദറിയും. മലബാറുകാരുടെ ഈ ശീലനത്തിന് ജയില്‍ വകുപ്പ് കൂടുതല്‍ സൗകര്യമൊരുക്കുകയാണ്. ഗുണത്തിനൊപ്പം വിലക്കുറവും ഇരുപത്തി നാല് മണിക്കൂറും ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാനുള്ള സൗകര്യവും. നൂറ്റി ഇരുപത്തി ഏഴ് രൂപയുടെ രണ്ട് കോമ്പോ പായ്ക്കുകളാണ് വിപണിയിലിറക്കിയത്. ഇരുന്നൂറ് ഗ്രാം ബീഫ് കറി, മുന്നൂറ് ഗ്രാം കപ്പ, നാല് ചപ്പാത്തി, മില്‍മ പേഡ, ഒരു ലിറ്റര്‍ വെള്ളവും ഉള്‍പ്പെടുന്നതാണ് ആദ്യത്തേത്. ഇരുന്നൂറ് ഗ്രാം ചിക്കന്‍ കറി, അഞ്ച് ചപ്പാത്തി, നൂറ് ഗ്രാം ചിക്കന്‍ ഡ്രൈ ഫ്രൈ, മില്‍മ പേഡ, ഒരു ലിറ്റര്‍ വെള്ളവുമുണ്ടാകും രണ്ടാമത്തെ കവറില്‍.    

ആവശ്യക്കാരുടെ എണ്ണം എത്ര കൂടിയാലും നല്‍കാനുള്ള വിഭവങ്ങള്‍ തയാറാക്കാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈന്‍ കമ്പനികള്‍ നല്‍കുന്ന പ്രത്യേക ഓഫറുകളും ഉപഭോക്താവിന് ഗുണം ചെയ്യും. നേരത്തെ വിയ്യൂരിലും, കൊല്ലം ജില്ലാ ജയിലിലുമാണ് ഓണ്‍ലൈന്‍ വഴി വിഭവങ്ങളുടെ വില്‍പന തുടങ്ങിയിരുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...