ബോട്ടുകളുടെ പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കി; ഒറ്റയടിക്ക് ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധം ശക്തം

boat
SHARE

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബോട്ടുകളുടെ പെര്‍മിറ്റ് ഫീസ് വര്‍ധനയെച്ചൊല്ലി പ്രതിഷേധം ശക്തം. ഒറ്റയടിക്ക് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച ഫീസ് അടയ്ക്കില്ലെന്നാണ് ബോട്ടുടമകളുടെ തീരുമാനം. ബോട്ടുകളുടെ അറ്റകുറ്റപണിക്കുപോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. 

ലൈസന്‍സ്,സെക്യൂരിറ്റി, റെജിസ്ട്രേഷന്‍ എന്നിങ്ങനെ മൂന്ന് ഇനങ്ങളിലായി 25000 രൂപവരെ ഈടാക്കിയിരുന്നതാണ് ഒറ്റയടിക്ക് 52500 രൂപയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. കടലിലിറങ്ങുന്ന ബോട്ടുകള്‍ക്കെല്ലാം ലൈസന്‍സ് നല്‍കുന്ന സമ്പ്രദായം നിര്‍ത്തിവെച്ച് ആര്‍സിയാണ് ഇനിമുതല്‍ നല്‍കുക. ഇതിന്റെ ഭാഗമായാണ് ഫീസ് വര്‍ധന. കടുത്ത കടഭീഷണിയില്‍ ജീവിക്കുന്ന പല ബോട്ടുടമകള്‍ക്കും പെര്‍മിറ്റ് ഫീസ് വര്‍ധന തിരിച്ചടിയായിരിക്കുകയാണ്. മുന്നറിയിപ്പുകളില്ലാതെ ഉയര്‍ത്തിയ ഫീസ് അടയ്ക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബോട്ടുടമകള്‍ 

12 നോട്ടിക്കല്‍മൈല്‍ അകലെമാത്രമെ മീന്‍ പിടിക്കാവൂ എന്ന കര്‍ശന നിബന്ധനയും മുന്നോട്ടുവച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ മീന്‍പിടിച്ചാല്‍ രണ്ടര ലക്ഷം രൂപവരെ പിഴചുമത്തുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം കടുത്ത തീരുമാനങ്ങള്‍ മല്‍സ്യബന്ധനമേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം

തീരപ്രദേശങ്ങളില്‍ വിദേശ കപ്പലുകള്‍ മല്‍സ്യബന്ധനം നടത്തുന്നതിനെതിരെ നടപടിയെടുക്കാത്തതും മല്‍സ്യത്തൊഴിലാളികളെ ചൊടിപ്പിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...