വീട്ടുകാർ താക്കോൽ ചട്ടിയിലിട്ടു; കള്ളൻ വന്ന് കട്ടിട്ട് പോയി

eranakulam-theft
SHARE

കളമശേരി കങ്ങരപ്പടി വടകോട് സെൻട്രൽ ജുമാ മസ്ജിദ് റോഡിൽ മുപ്പത്തടത്തിൽ അബ്ദുൽ സലാമിന്റെ വീട്ടിൽ നിന്ന് 30 പവന്റെ ആഭരണങ്ങൾ കവർച്ച ചെയ്തതായി പരാതി.വെള്ളിയാഴ്ച ഉച്ചയ്ക്കു വീട്ടിൽ ആരുമില്ലാത്ത നേരത്തായിരുന്നു മോഷണമെന്നാണു സൂചന. വീടുപൂട്ടി വീട്ടുകാർ പുറത്തുപോയിരുന്നു. വീടിന്റെ താക്കോൽ മൺചട്ടിക്കടിയിൽ വച്ചാണു കുടുംബം പുറത്തുപോയത്.

ഈ താക്കോലെടുത്ത് വീടുതുറന്ന് മോഷ്ടാവ് അകത്തുകയറുകയായിരുന്നു.അലമാര തുറന്ന് ആഭരണങ്ങൾ എടുത്തു പുറത്തിറങ്ങിയ മോഷ്ടാവ് വീടു പൂട്ടി താക്കോ‍ൽ സമീപത്തിരുന്ന പാത്രത്തിനടിയിൽ വച്ചാണു മടങ്ങിയത്. ശനിയാഴ്ച രാത്രി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായ വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് ഇന്നലെ രാവിലെ പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...