കണ്ണൂരില്‍ കനത്ത മഴ; വെള്ളക്കെട്ടില്‍ കുടുങ്ങി ബിഎംഡബ്ല്യു; ഒടുവില്‍

kannur-bmw-caer
SHARE

മലബാറില്‍ ശക്തമായ മഴ തുടരുന്നു. കണ്ണൂരില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം കണ്ണൂരിലെ തളാപ്പില്‍ യുവാവിന്റെ ബിഎംഡബ്ല്യൂ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. വെള്ളം നിറഞ്ഞതിനാല്‍ റോഡ് കാണാന്‍ സാധിച്ചിരുന്നില്ല. റോഡിലെ കുഴിയില്‍ വാഹനം പെട്ടു. ബെംഗളുരുവില്‍ നിന്ന് കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ കാറാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. 

വാഹനം മുന്നോട്ടെടുക്കാന്‍‌ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഴ ശക്തമായതോടെ റോഡില്‍ വീണ്ടും വെള്ളം നിറഞ്ഞു. അപ്പോഴേക്കും വാഹനത്തിന് അകത്തും വെള്ളം കയറി. തുടര്‍ന്ന് നാട്ടുകാര്‍ സഹായത്തിനെത്തി. ക്രെയിനിന്റെ സഹായത്തോടെ വണ്ടി വെള്ളക്കെട്ടില്‍ നിന്നുയര്‍ത്തുകയായിരുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...