സാജന്റെ ആത്മഹത്യ: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ‌ ഫയൽ അദാലത്ത്

file-adalat-16
SHARE

കൊച്ചി നഗരസഭയിലെ  കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ഫയല്‍ അദാലത്ത്. തദേശ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ സാനിധ്യത്തിലായിരുന്നു അദാലത്ത്. 

ആന്തൂരില്‍ കെട്ടിടത്തിന് പ്രവര്‍ത്താനുമതി കിട്ടാതെ വ്യവസായ ആത്മഹത്യചെയ്ത സംഭവത്തെ തുടര്‍ന്നാണ് ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്ന ഫയലുകള്‍ക്ക് മോചനം നല്‍കാന്‍ സര്‍ക്കാര്‍ നഗരസഭകളില്‍ ഫയല്‍ അദാലത്തുകള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് ഇന്ന് കൊച്ചി നഗരസഭയിലും  ഫയലുകള്‍ തീര്‍പാക്കുന്ന നടപടികള്‍ തുടങ്ങിയത്. രാവിലെ   ടൗണ്‍ ഹാളില്‍ തുടങ്ങിയ ഫയല്‍ അദാലത്തിന്റെ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു

തുടര്‍ന്ന് മന്ത്രിയുടെയും മേയറിന്റെയും ജില്ലയിലെ ജനപ്രതിനിധികളുടെയും സാനിധ്യത്തില്‍ അദാലത്ത് നടപടികള്‍ ആരംഭിച്ചു. കെട്ടിട നിര്‍മാണ അപേക്ഷകളില്‍ അനുമതികിട്ടാതെ കെട്ടികിടക്കുന്ന ഫയലകളുമായി നിരവധി പേരാണ് മന്ത്രിക്കു മുന്നിലെത്തിയത്

ഇതുവരെ ഒക്യുപെന്‍സിയോ പെര്‍മിറ്റോ നല്‍കാതെ കിടക്കുന്ന 114 ഫയലുകളാണ് ഇന്ന് അദാലത്തില്‍ എത്തിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...