കിഡ്നി പകുത്തു നൽകാൻ അച്ഛനുണ്ട്; ചികിത്സയ്ക്ക് സുമനസ്സുകൾ കനിയണം

kannan-help
SHARE

ഇടുക്കി കാഞ്ചിയാർ സ്വദേശിയായ എട്ടു വയസുകാരൻ ചികില്‍സാ സഹായം തേടുന്നു.  നാല് ആഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ നടത്തിയാലേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകൂ. ശസ്ത്രക്രിയയ്ക്കുള്ള പതിമൂന്ന് ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ്  കൂലിപ്പണിക്കാരായ മാതാപിതാക്കൾ. 

Adarsh K P

Prasad Narayanan 

Acc no:13090100113899

FEDERAL BANK 

Kanchiyar 

IFSC: FDRL0001309

Ph: 9446576072

കാഞ്ചിയാർ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് കണ്ണൻ എന്ന് വിളിക്കുന്ന കെ.പി ആദർശ്.  കണ്ണന്റെ കിഡ്നി ജന്മനാ തകരാറിലാണ്. ജനിച്ചു ഇരുപത്തിയഞ്ചാം ദിവസം തുടങ്ങിയ ശസ്ത്രക്രിയകൾ.  8 വയസിനിടെ ഈ കുഞ്ഞു  ശരീരത്തിൽ 7 ശസ്ത്രക്രിയകൾ നടത്തി.  ഇടവിട്ടുള്ള ഡയാലിസിസുകളാണ് ഈ കുരുന്നു ജീവൻ നിലനിർത്തുന്നത്.

ആകെയുള്ള 10 സെന്റ് ഭൂമി പണയം വെച്ചായിരിന്നു ഇതുവരെയുള്ള ചികിത്സ. ഇനി കിഡ്നി മാറ്റിവെക്കണം, അതിനു 13ലക്ഷം രൂപ വേണം. അച്ഛന്റെ  കിഡ്നി  കണ്ണന് ചേരും, പക്ഷെ ചികിത്സക്ക് പണമില്ല. ഈ മുഖത്തു പുഞ്ചിരി നിറക്കാൻ സുമനസുകൾ കനിയണം.

MORE IN KERALA
SHOW MORE
Loading...
Loading...