‘സ്റ്റാൻഡ് ക്ലിയർ ചെയ്തു’; ജെയ്കിന്റെ ചോദ്യത്തിന് ഉത്തരംമുട്ടിച്ച് നിഖിലയുടെ മറുപടി: വിഡിയോ

jaick-sfi-counter-point
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ തുറന്നടിച്ച് കോളജിലെ മുൻ വിദ്യാർഥിനി നിഖില സജീവ്. എസ്എഫ്ഐ നേതാവ് ജെയ്ക് സി.തോമസ് ഉയർത്തിയ ചോദ്യങ്ങൾക്ക് നിഖില നൽകിയ മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. എസ്എഫ്ഐ നേതാക്കളുടെ മാനസികപീഡനം മൂലം നിഖില ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇൗ സംഭവം വിവാദമായതോടെ പെൺകുട്ടി കോളജിൽ നിന്നും ടിസി വാങ്ങി പോവുകയും ചെയ്തു. ഇൗ സംഭവത്തെ മുൻനിർത്തിയാണ് ജെയ്ക് ഇന്നലെ ചർച്ചയിൽ പെൺകുട്ടിയോട് ചോദ്യമുന്നയിച്ചത്.

എസ്എഫ്ഐ കാരണം പഠിക്കാൻ പറ്റുന്നില്ലെന്ന് ആരോപണം വന്നപ്പോൾ ആ പെൺകുട്ടിയോട് ഞങ്ങൾ പറഞ്ഞ​താണ്. പഠിക്കാനുള്ള സൗകര്യവും സംരക്ഷണവും എസ്എഫ്ഐ ഒരുക്കാമെന്ന് പറഞ്ഞ് ഞങ്ങളുടെ സ്റ്റാൻഡ് ക്ലിയർ ചെയ്തതാണ്. എന്നിട്ടും ആ കുട്ടി കോളജ് വിട്ടുപോയി. അതേ കുട്ടിയാണ് പിന്നീട് കേസിൽ നിന്നും പിൻമാറിയതും നിങ്ങൾ ശ്രദ്ധിക്കണം. ജെയ്ക് ചർച്ചയിൽ ചോദിച്ചു. ഇതിന് നിഖില നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

‘ഇവരുടെ സംരക്ഷണം ഉണ്ടെങ്കിലേ പഠിക്കാൻ കഴിയൂ എന്ന അവസ്ഥയാണോ യൂണിവേഴ്സിറ്റി കോളജിൽ. ഇത്രമാത്രം അധപതിച്ചു പോയോ യൂണിവേഴ്സിറ്റി കോളജ്? ഞാൻ ഉന്നയിച്ചതൊന്നും ആരോപണമല്ല. കൃത്യമായ തെളിവുസഹിതമാണ് ഞാൻ പരാതി പറഞ്ഞത്. പിന്നെ കേസുമായി പോകാഞ്ഞത് പേടിച്ചാണ്. ഇപ്പോൾ കണ്ടില്ലേ കൂട്ടത്തിലൊരുത്തനെയാണ് ഇവർ കുത്തി മലർത്തിയിരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഞാൻ എങ്ങനെ കേസുകൊടുക്കും. എങ്ങനെ അവിടെ തുടർന്ന് പഠിക്കും. എന്നെ ഇവർ എന്തെങ്കിലും ചെയ്യുമോ എന്ന് പേടിയുണ്ട്. ഒരു. കമ്മ്യൂണിസ്റ്റ് കുടുംബമായ എന്റെ വീട്ടുകാർക്ക് പോലും പേടിയായിരുന്നു. അവരും പറഞ്ഞു കേസൊന്നും വേണ്ട. പേടിച്ചാണ് അവർ അങ്ങനെ പറഞ്ഞത്. എങ്ങനെയെങ്കിലും ആ കോളജിൽ നിന്നും രക്ഷപെടണമെന്ന ചിന്ത മാത്രമായിരുന്നു എനിക്ക്.’ നിഖില പറഞ്ഞു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...