യുവതിക്കൊപ്പം താമസിച്ചയാൾ കിണറ്റിൽ മരിച്ചനിലയിൽ; യുവതിയെ കാണാനില്ല

kollam-biju1
SHARE

ചാത്തന്നൂർ : പരവൂർ കൂനയിൽ ചരുവിള വീട്ടിൽ ബിജുവിനെ (48) വാടക വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവതിയെ ഇതിനു പിന്നാലെ കാണാതായി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ബിജു 20 ദിവസം മുൻപാണ് മറ്റൊരു യുവതിക്ക് ഒപ്പം ചാത്തന്നൂർ‌ കണ്ണേറ്റ ഭാഗത്ത് വാടക വീട്ടിൽ താമസം ആരംഭിച്ചത്.

ബുധൻ രാത്രിയിൽ ബിജു സഹോദരനെ ഫോണിൽ വിളിച്ചിരുന്നു. പിന്നീട് ബിജു കിണറ്റിൽ വീണെന്നു സംശയിക്കുന്നെന്നു പറഞ്ഞു മറ്റൊരു ഫോൺ കോൾ കൂടി എത്തി. സഹോദരൻ എത്തിയപ്പോൾ കിണറിനു സമീപം ചെരിപ്പ് കാണപ്പെട്ടു. പൊലീസും ഫയർഫോഴ്സും എത്തി ബിജുവിനെ കിണറ്റിൽ നിന്നു പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

എന്നാൽ ബിജുവിന്റെ ദേഹത്ത് കിണറ്റിൽ വീണതിന്റെയും വെള്ളം കുടിച്ചതിന്റെയും ലക്ഷണങ്ങൾ ഇല്ലെന്നു ബന്ധുക്കൾ ആരോപിച്ചു. പുലർച്ചെ അഞ്ചോടെയാണ് യുവതിയെ വാടക വീട്ടിൽ നിന്ന് കാണാതായത്. ഇവർ കൊല്ലം ശങ്കരമംഗലം സ്വദേശിയാണെന്നു സംശയിക്കുന്നു. ബിജു സ്വകാര്യ ബസ് ഡ്രൈവറാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...