കടല്‍ക്ഷോഭത്തില്‍ കിടപ്പാടം ഭീഷണിയിൽ; ഗൃഹനാഥന്‍ ജീവനൊടുക്കിയതായി പരാതി

suicide
SHARE

കടല്‍ക്ഷോഭത്തില്‍ കിടപ്പാടം ഭീഷണിയിലായതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കിയതായി പരാതി. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കല്‍ സ്വദേശി ജയസിങിനെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ ജയസിങ്ങിന്റെ വീടിനുള്ളില്‍ വരെ വെള്ളം കയറിയിരുന്നു. സ്വന്തം നിലയില്‍ വലിയ തുക മുടക്കി മണല്‍ചാക്ക് ഒരുക്കിവച്ചിട്ടും ഫലമുണ്ടായില്ല. പരാതികള്‍ പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന്  ബന്ധുക്കള്‍ പറയുന്നു.

ജയസിങ്ങിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാര്‍ ആണെന്നും കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കടല്‍ഭിത്തി നിര്‍മാണം വാക്കിലൊതുങ്ങിയതോടെ കിടപ്പാടം ഇല്ലാതാകുമെന്ന ഭയം ജയസിങ്ങിന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി. സഹോദരി എത്താനുള്ളതിനാല്‍ ശനിയാഴ്ചയാണ് സംസ്കാരം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...