ഫാനിന്റെ തകരാര്‍ കാരണം കിടപ്പുമുറി മാറി; അഞ്ചംഗ കുടുംബത്തിന് ജീവൻ തിരിച്ചുകിട്ടി

kozhikode-house-tree
SHARE

ഫാനിന്റെ തകരാര്‍ കാരണം കിടപ്പുമുറി മാറിയത് അഞ്ചംഗ കുടുംബത്തിന് രക്ഷയായി. കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ പ്രകാശനും കുടുംബവുമാണ് വീടിന് മുകളിലേക്ക് മരം വീണതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അഗ്നിശമനസേന മുന്നറിയിപ്പ് നല്‍കിയിട്ടും മുറിച്ച് മാറ്റാത്ത മരമാണ് കടപുഴകിയത്. 

ഫാനിന്റെ തകരാറാണ് പ്രകാശനെയും കുടുംബത്തെയും മറ്റൊരു മുറിയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് മാത്രം ജീവന്‍ തിരിച്ചുകിട്ടിയെന്ന് പ്രകാശന്‍. 

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വീടിനോട് ചേര്‍ന്നുണ്ടായിരുന്ന പ്ലാവ് നിലംപൊത്തിയത്. ഓടുമേഞ്ഞ വീടിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. മൂന്ന് കുഞ്ഞുങ്ങളെയുമെടുത്ത് പ്രകാശനും ഭാര്യയും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഒരാഴ്ച മുന്‍പ് കിടപ്പുമുറിയായിരുന്ന സ്ഥലം ഇപ്പോള്‍ മണ്‍കട്ടയും ഓടും നിറഞ്ഞ അവസ്ഥയിലാണുള്ളത്. അപകടഭീഷണിയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അഗ്നിശമനസേന പൊതുമരാമത്തിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് ന....ല്‍കിയിരുന്നെങ്കിലും പണമില്ലെന്ന കാരണം പറഞ്ഞ് നടപടിയെടുത്തിരുന്നില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...