വൈദ്യുതി ‘ഷോക്കി’ന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു; വീണ്ടും ആഘാതം

India Clean Water
SHARE

വൈദ്യുതി ചാര്‍ജിന് പിന്നാലെ സംസ്ഥാനത്ത് വെള്ളക്കരവും കൂട്ടാന്‍ ആലോചന .  വൈദ്യുതി ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന്  ജലഅതോറിറ്റിക്ക് വരുന്ന അധിക ഭാരം ജനങ്ങളുടെ മുകളിലേക്ക് വെയ്ക്കാനാണ്  ജല അതോറിറ്റി നീക്കം. വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന്  ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി  മനോരമ ന്യൂസിനോട് പറഞ്ഞു.

വൈദ്യുതി ചാര്‍ജ് കൂടിയതിന്റെ  ആഘാതം ജനങ്ങളെ എങ്ങനെ ബാധിക്കുമന്നതിന്റെ ആദ്യ സൂചനയാണ് ജല അതോറിറ്റിയുടെ ആലോചന. നിലവില്‍ മാസം 23 കോടിയോളം രൂപയാണ് ജലഅതോറിറ്റി വൈദ്യുതിക്കായി  കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. ഇതിലുണ്ടാകുന്ന വര്‍ധന മറികടക്കാന്‍ വെള്ളക്കരം കൂട്ടുകയാണ് ജല അതോറിറ്റി ആലോചിക്കുന്ന പോംവഴി. സംസ്ഥാനത്ത് ഒരു കിലോ ലീറ്ററിന്  4 രൂപയാണ് അടിസ്ഥാന വില. 15 കിലോ ലീറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരുടെ നിരക്ക് നാലു രൂപയില്‍ നിന്ന ആറാക്കി മാറ്റിയത് അഞ്ചുവര്‍ഷം മുന്‍പാണ്. അന്നും അടിസ്ഥാനവില കൂട്ടിയിരുന്നില്ലെന്നതും ബി.പി.എല്ലുകാര്‍ക്ക് സൗജന്യമാണ് വെള്ളം എന്നുള്ളതും നിരക്ക് കൂട്ടാനുള്ള മറ്റൊരു കാരണമായി ചൂണ്ടാക്കാണിക്കപ്പെടുന്നു. വെള്ളംകരം കൂട്ടേണ്ടത് നയപരമായ തീരുമാനമാണെങ്കിലും അതുണ്ടാകുമെന്നതാണ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ വാക്കുകള്‍

വൈദ്യുതിചാര്‍ജിനത്തില്‍ ഉള്‍പ്പടെ സര്‍ക്കാര്‍ സബ്സിഡി ജല അതോറിറ്റിക്ക് ലഭിക്കുന്നുണ്ട്.  പക്ഷെ ഇനിയും സര്‍ക്കാര്‍ സഹായം കൂട്ടുക സാധ്യതമല്ല. വൈദ്യതുചാര്‍ജ് വര്‍ധനയുണ്ടാക്കുന്ന അധികചെലവ് നിശ്ചയിച്ചശേഷമാകും വെള്ളക്കരം കൂട്ടുന്ന കാര്യത്തില്‍ ജല അതോറിറ്റി  സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്യുക.

MORE IN KERALA
SHOW MORE
Loading...
Loading...