എല്ലും തോലുമായ പശുക്കൾ, കാഴ്ച്ച കണ്ട് മന്ത്രി ഞെട്ടി; നടപടി

cow
SHARE

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ ഗോശാല നടത്തിപ്പുകാര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. ഭക്ഷണം ലഭിക്കാതെ എല്ലും തോലുമായ പശുക്കളെ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം. ഭക്ഷണവും ചികില്‍സയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

എല്ലും തോലുമായ പത്തൊമ്പത് പശുക്കള്‍, പതിനേഴ് കിടാങ്ങള്‍ ഭക്ഷണത്തിനു വേണ്ടിയുള്ള മുറവിളി പൊട്ടിപ്പൊളിഞ്ഞ ഷെഡ് 

മൃഗങ്ങളുടെ ദയനീയാവസ്ഥ കണ്ട് മന്ത്രി പോലും ഞെട്ടി. കാലിത്തീറ്റയും പച്ചപ്പുല്ലും എത്തിക്കാന്‍ നിര്‍ദേശിച്ചു.  സ്വാകാര്യ ട്രസ്റ്റിന് സമ്മതമാണെങ്കില്‍ പശുക്കളുടെ സംരക്ഷണമേറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.  പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പാലഭിഷേകത്തിന് പാല്‍ നല്കാന്‍ എന്ന പേരിലാണ് ശ്രീപദ്മനാഭ സ്വാമി ടെമ്പിള്‍ ഗോശാല ട്രസ്റ്്റ് ഇവിടെ പശുക്കളെ സംരക്ഷിച്ചു തുടങ്ങിയത്. സിനിമാ നിര്‍മാതാവ് മേനക സുരേഷ് ഉള്‍പ്പെടെ ട്രസ്ററില്‍ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം ഇവിടെ പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നതോടെയാണ് മൃഗങ്ങളുടെ ദുരിതം പുറം ലോകമറിഞ്ഞത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...