നോട്ടപ്പിശകിൽ നശിച്ച് വനംവകുപ്പിന്റെ ‘വനദീപ്തി’; സർക്കാർ ഇടപെടണമെന്ന് നാട്ടുകാർ

vanadeepthi-web
SHARE

വനംവകുപ്പിന്റെ നോട്ടക്കുറവ് മൂലം വകുപ്പിന്റെ സ്വപ്നപദ്ധതിയായ വനദീപ്തി നശിക്കുന്നു. കൊല്ലം പത്തനാപുരം നിയോജക മണ്ഡലത്തിലെ മനുഷ്യനിര്‍മിത വനത്തില്‍ നിന്നു ഔഷധ സസ്യങ്ങള്‍ അടക്കം മോഷണം പോകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

പത്തനാപുരം പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ പത്തുപറയിൽ ജനവാസകേന്ദ്രത്തോടു ചേർന്ന് വനംവകുപ്പ് ആറു വര്‍ഷം മുന്‍പാണ് വനദീപ്തി പദ്ധതി ആരംഭിക്കുന്നത്. അക്കേഷ്യ മാഞ്ചിയം തുടങ്ങിയ വൃക്ഷങ്ങൾക്ക് പകരം ഔഷധ സസ്യങ്ങളും മറ്റു മരങ്ങളും നട്ടുവളര്‍ത്തി. മനുഷ്യനിര്‍മത വനം കാണാനും പഠിക്കാനുമായി വിദ്യാര്‍ഥികളടക്കം ധാരാളം ആളുകളും ഇവിെടെ എത്തിയിരുന്നു. എന്നാലിപ്പോള്‍ സന്ദര്‍ശര്‍ക്ക് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

വനംമന്ത്രിയും തൊട്ടടുത്ത  മണ്ഡലത്തിലെ എംഎല്‍എയുമായ കെ.രാജു പ്രശ്നത്തല്‍ ഇടപെടണമെന്നും നാട്ടുാകര്‍ ആവശ്യപ്പെടുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...