ട്രാന്‍സ്കെയര്‍ ഹോം പദ്ധതി അട്ടിമറിക്കുന്നതായി പരാതി; സ്ഥലം പോലും കണ്ടെത്തിയിട്ടില്ല

trans-care
SHARE

സാമൂഹ്യനീതിവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ട്രാന്‍സ്കെയര്‍ ഹോം പദ്ധതി അട്ടിമറിക്കുന്നതായി പദ്ധതിയുടെ കോഴിക്കോട്ടെ നടത്തിപ്പവകാശമുള്ള പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റി. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കെയര്‍ഹോമുകളില്‍ കോഴിക്കോട് മാത്രമാണ് പദ്ധതി മുടങ്ങിയത്. 

തിരുവനന്തപുരത്തും കൊച്ചിയിലും കെയര്‍ഹോമുകള്‍ ഇതിനകം പ്രവര്‍ത്തിച്ചുതുടങ്ങി,കോഴിക്കോട്ട് പക്ഷെ പദ്ധതിക്ക് സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റിയുെട അക്കൗണ്ടിലേക്ക് പദ്ധതിയുടെ ആദ്യഗഡുവായ അഞ്ചുലക്ഷത്തി എണ്‍പത്തിമൂവ്വായിരം രൂപ മൂന്ന് മാസം മുമ്പ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലാസാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുനര്‍ജനിയുമായി സഹകരിക്കുന്നില്ലെന്നാണ് ആരോപണം,

നഗരത്തില്‍ നിന്ന് അധികം ദൂരത്തല്ലാത്ത സ്ഥലം വേണമെന്നാണ് പുനര്‍ജനിയുടെ ആവശ്യം എന്നാല്‍ ജില്ലാസാമൂഹ്യനീതി വകുപ്പ് അംഗീകരിച്ചത് നഗരത്തില്‍ നിന്നും പതിനേഴ് കിലോമീറ്റര്‍ ദുരത്തുള്ള സൗകര്യമില്ലാത്ത കെട്ടിടമാണ്. പ്രതിവര്‍ഷം 26ലക്ഷം രൂപയാണ് ട്രാന്‍സ്കെയര്‍ഹോമിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്,വീട്ടില്‍നിന്നും ആട്ടിയിറക്കപ്പെടുന്ന ട്രാന്‍സ് സമൂഹത്തിന് അത്താണിയാകേണ്ട പദ്ധതി ഉദ്യോഗസ്ഥരുെട താല്‍പര്യങ്ങള്‍ മൂലം നീണ്ടുപോവുകയാണെന്നും ആരോപണമുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...