ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി മുന്നോട്ട് തന്നെ: വ്യക്തമാക്കി സർക്കാര്‍

c-ravindranath-1
SHARE

വിദ്യാഭ്യാസ രംഗത്ത് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. ഇതുവഴി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമെന്നും നിയമനനിരോധനം ഉണ്ടാവുകയില്ലെന്നും മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.  റിപ്പോര്‍ട്ടിനെതിരായ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തെ ആക്ഷേപിച്ച എ. പ്രദീപ്കുമാറിന്റെ പരാമര്‍ശം ബഹളത്തിന് ഇടയാക്കി.

 ഹൈക്കോടതിയുടെ സ്റ്റേ മറികടന്നും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യക്തമാക്കുന്നതായിരുന്ന നിയമസഭയിലെ വിദ്യാഭ്യാസമന്ത്രിയുടെ മറുപടി. ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും ഏകീകരിക്കുന്നതോടെ നിയമനനിരോധനമോ പാഠ്യതലത്തിലെ മാറ്റമോ ഉണ്ടാവില്ല. പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരുടെ ജോലിഭാരം കുറയുന്നതോടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടും. ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ താഴ്ന്ന ക്ളാസുകളില്‍ പഠിപ്പിക്കേണ്ടിവരുമെന്നതടക്കമുള്ള അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടിനെതിരായ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങളെ സി.പി.എമ്മിന്റെ എ. പ്രദീപ്കുമാര്‍ എം.എല്‍.എ വിശേഷിപ്പിച്ചത് ഇങ്ങിനെയാണ്.

വിദ്യാഭ്യാസമന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...