ശാന്തിവനത്തിലെ മരക്കൊമ്പുകൾ മുറിച്ചു നീക്കി; മുടി മുറിച്ച് പ്രതിഷേധം

santhivanam-trees-cut
SHARE

പറവൂർ ശാന്തിവനത്തിൽ പൊലീസ്  സംരക്ഷണത്തിൽ കെ.എസ്.ഇ.ബി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി. പ്രതിഷേധിച്ച് ശാന്തിവനം ഉടമ മീന മേനോൻ മുടി മുറിച്ചു. ഒരു വണ്ടി  പൊലീസിനെ  താഴെ നിർത്തിയാണ് കെ.എസ്.ഇ.ബിയുടെ മരംവെട്ടുകാർ ശാന്തിവനത്തിൽ ടവറിനോട്‌ ചേർന്ന് നിൽക്കുന്ന മരത്തിലെ  കൊമ്പ് വെട്ടാൻ കയറിയത്.  

മരത്തിന്റെ  ശിഖിരങ്ങൾ ഓരോന്നായി വെട്ടി താഴേക്ക് ഇട്ടു. തുടങ്ങിയതോടെ പ്രതിഷേധത്തിന്റെ മറ്റൊരു രൂപം സ്ഥലം ഉടമയും ശാന്തി വനം സംരക്ഷണ സമിതിയുടെ ഭാഗവുമായ മീന മേനോൻ പുറത്തെടുത്തു 

ടവർ നിർമാണം പൂർത്തിയായി. ലൈൻ വലിക്കലും കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റ ഭാഗമായി ഉയർന്നു നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടാതെ വേറെ മാർഗ്ഗമില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ലൈൻ കടന്നു പോകുന്ന പാതയിലെ എട്ടു മരങ്ങളുടെ ശിഖിരങ്ങളാണ് മുറിച്ച് മാറ്റുന്നത്. 

വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സാവകാശം വേണമെന്നും പറഞ്ഞ സംരക്ഷണസമിതി കൊമ്പുകൾ മാത്രമാണ് മുറിക്കുന്നതെന്നു പറഞ്ഞ് മരം പകുതിയും മുറിക്കുകയാണെന്നും കുറ്റപ്പെടുത്തി. മരകൊമ്പ്  മുറിക്കാൻ നോട്ടീസ് കൊടുത്തതിന്റെ ബലത്തിൽ രാവിലെ കെ.എസ്.ഇ.ബി ജീവനക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയപ്പോൾ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ഉച്ചക്ക് കൂടുതൽ പോലീസുമായി വീണ്ടും എത്തിയത്.

MORE IN KERALA
SHOW MORE
Loading...
Loading...