ട്രാൻസ്ജൻഡേഴ്സിനിത് പത്തരമാറ്റ് വിജയത്തിളക്കം; തുല്യതാ പരീക്ഷയിൽ എല്ലാവർക്കും നേട്ടം

trans-new
SHARE

പഠനത്തില്‍ പത്തരമാറ്റ് തിളക്കം കൊയ്ത് ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹം. പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതിയവരെല്ലാം മിന്നും വിജയത്തോടെ തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ വിജയികളെ അനുമോദിച്ചു.

21 ട്രാന്‍ജെന്‍ഡേഴ്സാണ് ഇക്കൊല്ലം പത്താംതരത്തിലേക്കുള്ള തുല്യത പരീക്ഷ എഴുതി വിജയം സ്വന്തമാക്കിയത്. എല്ലാവരും ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സുകളിലും ചേരും. വിജയികള്‍ക്ക് അനുമോദനവുമായി വിദ്യാഭ്യാസ മന്ത്രിയുമെത്തി.

വിജയം നേടിയതിലുള്ള സന്തോഷം പങ്കുവയ്ക്കാന്‍ ട്രാന്‍ജന്‍ഡേഴ്സും മറന്നില്ല.

പത്താം തരത്തില്‍ നിലവില്‍ 20പേര്‍ പഠിക്കുന്നുണ്ട്. സാക്ഷ്യരത മിഷന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ സമന്വയയിലൂടെയാണ് എല്ലാവരും പഠനം നടത്തിയത്.

MORE IN KERALA
SHOW MORE
Loading...
Loading...