നീലേശ്വരം കോപ്പിയടി കേസ്; അധ്യാപകർക്കെതിരെ തെളിവുകളെല്ലാം ഭദ്രം

neeleswaram-new
SHARE

കോഴിക്കോട് നീലേശ്വരം ഹയര്‍ സെക്കന്‍‍ഡറി സ്കൂളിലെ കോപ്പിയടി ആള്‍മാറാട്ട കേസില്‍ അധ്യാപകര്‍ക്കെതിരെ മുഴുവന്‍ തെളിവുകളും ശേഖരിച്ചതായി പൊലീസ്. ഒളിവിലുള്ള മൂന്ന് അധ്യാപകരെയും അടുത്തദിവസങ്ങളില്‍ പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷസംഘത്തിന്റെ വിലയിരുത്തല്‍. കേരളം വിട്ടിട്ടില്ലാത്ത അധ്യാപകര്‍ ഒളിച്ചുകഴിയുന്നതിന്റെ മുഴുവന്‍ തെളിവുകളും ശേഖരിച്ചതായും ജില്ലാ പൊലീസ് േമധാവി.

നീലേശ്വരം ഹയര്‍ സെക്കന്‍‍ഡറി സ്കൂള്‍ അധ്യാപകന്‍ നിഷാദ്.വി.മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ.റസിയ, ചേന്ദമംഗലം എച്ച്.എസ്.എസ് അധ്യാപകന്‍ പി.കെ.ഫൈസല്‍ എന്നിവരാണ് ഒളിവിലുള്ളത്. നാല് കുട്ടികളുടെ ഉത്തരക്കടലാസ് പൂര്‍ണമായും മാറ്റിയെഴുതി. മുപ്പത്തി രണ്ടുപേരുടെ ഉത്തരക്കടലാസ് തിരുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളായതിനാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അന്വേഷണം. കുറ്റം ചെയ്തെന്നുള്ള നിഷാദ്.വി.മുഹമ്മദിന്റെ ഫോണ്‍ സംഭാഷണവും പേപ്പര്‍ തിരുത്തിയതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. കേസ് ബലപ്പെടുമെന്ന് ബോധ്യമുണ്ടായിരുന്നതിനാല്‍ അധ്യാപകര്‍ അന്വേഷണം തുടങ്ങും മുന്‍പ് ഒളിച്ചതായിരിക്കുമെന്നാണ് നിഗമനം.  

മുക്കം സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. അധ്യാപകരെ കണ്ടെത്താനുള്ള ശ്രമം ഒരുമാസമായി തുടരുന്നതല്ലാതെ ഫലമുണ്ടായിട്ടില്ല. ഒളിവിലുള്ള അധ്യാപകരുടെ ബന്ധുക്കള്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. മൂന്ന് അധ്യാപകരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.  

MORE IN KERALA
SHOW MORE
Loading...
Loading...