ഇൗ കണ്ണീർ താരങ്ങൾ കണ്ടു; മോളി കണ്ണമാലിക്ക് ‘അമ്മ’ വീടൊരുക്കും; അക്ഷരവീട്

amma-home-molly
SHARE

സിനിമയിൽ ചിരിപ്പിക്കുകയും ജീവിതത്തിൽ കരയുകയും ചെയ്തിരുന്ന മലയാളത്തിന്റെ പ്രിയ കലാകാരിയെ കൈപിടിച്ച് അമ്മ. മോളി കണ്ണമാലിയുടെ വീടിന്റെ ശോചനീയാവസ്ഥ സമൂഹമാധ്യമങ്ങളിൽ ൈവറാലായതോടെയാണ് താര സംഘടനയായ അമ്മ പ്രശ്നത്തിൽ ഇടപെടുന്നത്. നിലവില്‍ 'അമ്മ' സംഘടനയിൽ അംഗമല്ലെങ്കിലും  മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിർമിച്ച് നൽകുമെന്ന് അമ്മ' സെക്രട്ടറി ഇടവേള ബാബു മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഇൗ പദ്ധതിയുടെ കീഴിൽ 20 വീടുകൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. മോളിക്ക് ഇപ്പോൾ സ്വന്തമായുള്ള സ്ഥലത്ത് വീടു പണിയാൻ ആകുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൃത്തിഹീനമായ ചുറ്റുപാടിൽ ഷീറ്റുകൊണ്ട് മറച്ച പുരയിലാണ് ഇപ്പോൾ ഇൗ കലാകാരി കഴിയുന്നത്.

മോളിക്ക് എറണാകുളം മുൻ എംപിയായ കെ.വി. തോമസ് മുൻകൈയെടുത്ത് വീടു നിർമിച്ചുനൽകിയ വിവരം സൂചിപ്പിച്ച് പോസ്റ്റ് ഇട്ടിരുന്നു. സ്വന്തമായി വീടുള്ളപ്പോൾ എന്തിനാണ് വീണ്ടുമൊരു കിടപ്പാടം വേണമെന്ന് ആവശ്യപ്പെടുന്നത് എന്ന ചോദ്യവും സൈബർലോകത്ത് ഉയർന്നിരുന്നു. ഇതിനുള്ള ഉത്തരം മോളി കണ്ണമാലി മനോരമ ന്യൂസ് ഡോട്ട്കോമിനോട് വെളിപ്പെടുത്തി. തോമസ് സർ വീട് പണിത് തന്നു എന്നുള്ളത് സത്യമാണ്. എന്റെ ഇളയമകനും കുടുംബവുമായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. മൂത്തയാളുടെ വീട് തകർന്നതോടെ ഞങ്ങൾ എല്ലാവരും ഇപ്പോൾ അവിടെയാണ് താമസം. മൂത്തമകന് മൂന്ന് കുട്ടികളും ഇളയ മകന് രണ്ട് മക്കളുമുണ്ട്. അഞ്ച് കുട്ടികളും ബാക്കി മുതിർന്നവരുമായി 10 അംഗങ്ങളാണ് രണ്ട് മുറിയുള്ള വീട്ടിൽ താമസിക്കുന്നത്. 

മൂത്തമകൻ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നൽകിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവർ ഇത് തരാൻ കൂട്ടാക്കുന്നില്ല. മകൻ വീടുവെയ്ക്കാനായി ചെന്നപ്പോൾ അവർ എതിർക്കുകയാണ്.ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. അഴക്കും ചെളിയും നിറഞ്ഞസ്ഥലത്ത് കുഞ്ഞുങ്ങളുമൊത്ത് എങ്ങനെയാണ് താമസിക്കുന്നത്. എന്റെ മകനും കുടുംബത്തിനും തലചായ്ക്കാൻ ഒരു കൂര വേണം. അതിന് വേണ്ടിയാണ് ഞാൻ അഭ്യർഥിക്കുന്നത്. ഇതിന്റെ ഇടയ്ക്ക് എനിക്ക് ഹൃദയാഘാതം വന്നു. ആരോഗ്യസ്ഥിതി വളരെ മോശമായിട്ടും കിട്ടുന്ന സിനിമാ സീരിയൽ ജോലിക്ക് പോകാറുണ്ട്. സ്ഥലമുണ്ടായിട്ടും ഒരു അടച്ചുറപ്പില്ലാത്ത കൂരയില്ലാത്ത ഗതികേടിലാണ് മകനും കുടുംബവും- മോളി കണ്ണമാലി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വാഗ്ദാനം ചെയ്ത് അമ്മ സംഘടന രംഗത്തെത്തിയത്.  

MORE IN KERALA
SHOW MORE
Loading...
Loading...