ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്്റ്റേ ചെയ്തത് സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ നല്‍കും

ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്്റ്റേ ചെയ്തത് താല്‍ക്കാലികമായെങ്കിലും സര്‍ക്കാരിന് തിരിച്ചടിയായി. ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍റെ പ്രവര്‍ത്തനവും ഹൈസ്്കൂള്‍ , ഹയര്‍സെക്കഡറി ലയനവും കുറച്ച് ദിവസത്തേക്കെങ്കിലും നിറുത്തിവെക്കേണ്ടിവരും. അതേസമയം എത്രയും പെട്ടെന്ന് അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  

ഹൈക്കോടതി വിധി പകര്‍പ്പ് ലഭിച്ചശേഷം നിയമ വിദഗ്ധരുമായി ആലോചിച്ചശേഷമാകും ഖാദര്‍കമ്മറ്റി പ്രശ്നത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികളെടുക്കുക. റിപ്പോര്‍ട്ട് നടപ്പാക്കിയത് ഹൈക്കോടതി ഇത്രപെട്ടെന്ന് സ്്റ്റേ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് കരുതിയില്ല. അതിനാല്‍ ഏത് തുടര്‍നടപടിയും നിയമവശം നന്നായി പരിശോധിച്ചശേഷം മതിയെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്‍റെ തീരുമാനം. ഹൈസ്്ക്കൂള്‍, ഹയര്‍സെക്കഡറി ,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളെ ഏകീകരിക്കുക , ഒന്നു മുതല്‍ 12 വരെ ക്്ളാസുകളെ ഡയറക്ടര്‍ ജനറല്‍ ഒഫ് എഡ്യുക്കേഷന് കീഴിലാക്കുക, സ്്കൂളുകളുടെ അക്കാദമിക ചുമതല പ്രിന്‍സിപ്പലിനും ഭരണച്ചുമതല ഹെഡാമാസ്റ്റര്‍ക്കും നല്‍കുക തുടങ്ങിയ തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അതേസമയം കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനമാണ് പുനക്രമീകരണവും മാറ്റങ്ങളുമെന്ന പ്രതിപക്ഷ അധ്യാപക സംഘടനകളുടെ വാദം പ്രാഥമികമായെങ്കിലും കോടതി സ്വീകരിച്ചത് സര്‍ക്കാരിന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. നിയമ സാധുത കിട്ടാനും സ്്കൂളുകളിലെ പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ടിനെതിരെയുള്ള വാദങ്ങള്‍ കൂടികണക്കിലെടുക്കേണ്ടിവുമെന്ന പാഠമാണ് ഹൈക്കോടതി വിധി മുന്നോട്ട് വെക്കുന്നത്.