നേതൃപ്രതിസന്ധി; നിയമസഭാനേതാവിനെ സിഎഫ് തോമസ് തീരുമാനിക്കും

pj joseph
SHARE

കേരള കോണ്‍ഗ്രസ്  നിയമസഭാകക്ഷി നേതൃസ്ഥാനത്ത് ആരുവരണമെന്ന് സി.എഫ് തോമസ് തീരുമാനിക്കും. ധനാഭ്യര്‍ഥനചര്‍ച്ചകള്‍ നിയമസഭയുടെ പരിഗണനയ്ക്ക് വരുന്ന പശ്ചാത്തലത്തില്‍ വിപ് ലംഘിച്ച് വോട്ടുചെയ്യേണ്ട പ്രശ്നമില്ലെന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ സ്പീക്കറോട് സാവകാശം തേടിരുന്നു.

നിയസഭയില്‍ കെ.എം മാണിയുടെ കസേരയിലാണ് ഇപ്പോള്‍ പി.ജെ. ജോസഫ്. കഴിഞ്ഞദിവസങ്ങളിലെ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചാവേളകളില്‍ ഞാനും എന്റെ പാര്‍ട്ടിയും വോക്കൗട്ട് ചെയ്യുന്നു എന്നുജോസഫ് പ്രഖ്യാപിച്ചപ്പോഴൊക്കെ റോഷി അഗസ്റ്റിനും എന്‍. ജയരാജും അടക്കുമുള്ള അഞ്ച് എം.എല്‍.എമാരും അതനുസരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ജോസ് കെ.മാണിമാണി വിളിച്ചുചേര്‍ത്ത യോഗം അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആരെന്ന് ചോദ്യവും ഉയരുന്നു. ഇതിന് ഉത്തരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും തുടര്‍ന്ന് സി.എഫ് തോമസിനും മാത്രമേ കഴിയൂ.

ജോസഫിനൊപ്പം മോന്‍സ് ജോസഫും ഒരുഭാഗത്ത്, ജോസ് കെ. മാണിയുെട അനുഭാവികളായ റോഷി അഗസ്റ്റിനും എന്‍. ജയരാജും മറുഭാഗത്ത്. സി.എഫ് തോമസിന്റെ നിലപാട് നിര്‍ണായകമാകുന്നത് ഇവിടെയാണ്. ഒൗദ്യോഗികമായി പിളര്‍ന്നില്ലെങ്കിലും ഇരുവിഭാഗങ്ങളും യു.ഡി.എഫില്‍ തന്നെ തുടരുന്നതിനാല്‍ വിപ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയരുന്നില്ല. അതുകൊണ്ടുതന്നെ കൂറുമാറ്റ നിരോധനനിയമവും ബാധകമാകില്ല

MORE IN KERALA
SHOW MORE
Loading...
Loading...