ബാലുവിന്റെ കാർ ഇടിച്ചത് വന്നതിലും വേഗത്തിൽ; ആ വഴി വീണ്ടും; ദുരൂഹം; വിഡിയോ

bala-death-tree
SHARE

ദിവസങ്ങൾ കഴിയുംതോറും ദുരൂഹതകളേറുകയാണ് ബാലഭാസ്കറിന്റെ അപകടമരണത്തെ കുറിച്ച്. മനോരമ ന്യൂസ് പ്രതിനിധി അരുൺ സിങ് തയാറാക്കിയ പ്രത്യേക പരിപാടിയിൽ ബാലഭാസ്കറിന്റെ അന്നത്തെ യാത്ര മുതൽ ഇന്നുവരെ നടന്ന സംഭവങ്ങളെ കൃത്യമായി വിവരിക്കുന്നു. വീട്ടുകാരുടെ സംശയങ്ങളും ദൃക്സാക്ഷികളുടെ വാക്കുകളും പങ്കുവയ്ക്കുന്ന പരിപാടിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാണ്.  പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറും വെള്ളറട സ്വദേശിയുമായ അജി അപകടത്തിന്റെ ദൃക്സാക്ഷി കൂടിയാണ്. അജി പറയുന്നതിങ്ങനെ.

‘ആറ്റിങ്ങൽ പിന്നിട്ടത് മുതൽ ബാലഭാസ്കറിന്റെ കാറിന് പിന്നിൽ ഞാനുണ്ട്. അദ്ദേഹത്തിന്റെ കാറിന് മുന്നിലായി അവിടം മുതൽ ഒരു വെളുത്ത സിഫ്റ്റ് കാറും കാണാമായിരുന്നു. മംഗലാപുരം കഴിഞ്ഞ് പള്ളിപ്പുറം കയറ്റംകയറ്റമെത്തിയപ്പോൾ ഒരു കണ്ടെയ്നർ ലോറിയെ ഇൗ രണ്ടു കാറുകളും ഒാവർടേക്ക് െചയ്ത് മുന്നിൽ കയറി. അതിന് ശേഷമാണ് ഇൗ അപകടം നടന്ന വളവ്. എന്റെ മുന്നിൽ പോയ കാറ് ഇടതുവശത്ത് നിന്നും വലതുവശത്തേക്ക് പോയി മരത്തിൽ ഇടിച്ചുകയറി. വന്നതിലും ഇരട്ടി വേഗത്തിലാണ് കാർ ഇടിച്ചു കയറിയത്. അത് ചിലപ്പോൾ ഉറക്കത്തിലായിരുന്ന ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതു കൊണ്ടും ആകാം. ഇടിക്ക് പിന്നാലെ  പെട്ടെന്ന് വണ്ടിയുടെ ലൈറ്റും ഒാഫായി. ഒാടിയെത്തിയപ്പോൾ കണ്ടത് മനസ് മരവിച്ചുപോയ നിമിഷങ്ങളായിരുന്നു. ഡ്രൈവർ സീറ്റിലിരുന്നയാൾക്ക് ബോധമുണ്ടായിരുന്നു. ഗിയർ ലിവറിന്റെ ഇടയിൽ കുഞ്ഞ് കിടക്കുന്നു .സീറ്റ് ബെൽറ്റിൽ കുരുങ്ങി ഒരു സ്ത്രീയുണ്ട്. പിന്നിലെ സീറ്റിലും ഒരാൾ കിടക്കുന്നുണ്ട്. പിന്നീട് അതുവഴി വന്ന മാരുതി 800 കാർ തടഞ്ഞുനിർത്തി അതിലെ വീൽ സ്പ്പാനർ കൊണ്ടാണ് ഗ്ലാസ് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്നത്.’ വിഡിയോ കാണാം.






MORE IN KERALA
SHOW MORE
Loading...
Loading...