പരാതികളുടെ പെരുമഴ, പൊട്ടിത്തെറി; ചെല്ലാനത്ത് പ്രതിഷേധക്കടൽ

chellanam-protest
SHARE

അതിശക്തമായ കടലാക്രമണത്തെ തുടർന്ന് ദുരിതക്കയത്തിൽ ചെല്ലാനം തീരമേഖല. കടലിനോട് ചേർന്ന വീടുകളിൽ എല്ലാം വെള്ളം കയറി. കരിങ്കൽ ഭിത്തി നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറില്ലെന്ന നിലപാടിലാണ് നാട്ടുകാർ.  ശക്തമായ പ്രതിഷേധത്തിനിടെ ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ചു. 

കടൽ വിഴുങ്ങികൊണ്ടിരിക്കുകയാണ് ചെല്ലാനത്തെ. ഒപ്പം പെരും മഴയും. ഭരണാധികാരികൾ ആരെങ്കിലും എത്തുമോ എന്ന് കാത്തിരുന്ന നാട്ടുകാർക്കിടയിലേക്കാണ് ജില്ലാ കല്ലെക്ടർ രാവിലെ എത്തിയത്. മഴക്കൊപ്പം കല്ലെക്ടർക്കു മുന്നിൽ പ്രതിയുടെ പെരുംമഴയും പെയ്തു.   ഒട്ടേറെ പേർ കല്ലെക്ടർക്കു മുന്നിൽ പൊട്ടിത്തെറിച്ചു. 

താത്കാലികമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനാണ് ജില്ലാ ഭരണകൂടം ഇവrod അവശ്യപെട്ടത്. എന്നാൽ പറഞ്ഞു പറ്റിക്കൽ ഇനി നടക്കില്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറില്ലെന്നും നാട്ടുകാർ ഒന്നടങ്കം പറയുന്നു. വേലിയിറക്ക സമയത്ത് വെള്ളം അല്പം ഇറങ്ങിയ വീടുകളിൽ ചെളി നിറഞ്ഞിരിക്കുകയാണ്. കരിങ്കൽ ഉപയോഗിച്ചുള്ള കടൽ ഭിത്തി ഉടൻ നിർമിക്കുക ഇത് മാത്രമാണ് ഇവിടത്തെ പരിഹാര മാർഗം. 

MORE IN KERALA
SHOW MORE
Loading...
Loading...