പെർമിറ്റില്ല, വാട്സാപ്പിലൂടെ ആളെക്കൂട്ടി ബസ് ഓടി; ഒടുവിൽ പിടിവീണു

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സമാന്തരസര്‍വീസ് നടത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ് പിടികൂടി. അഞ്ചല്‍ -തിരുവനന്തപുരം റൂട്ടില്‍ ഒാടിയിരുന്ന 'പ്രിയ' ബസാണ് മോട്ടോര്‍വാഹനവകുപ്പ് പിടിച്ചെടുത്തത്. പെര്‍മിറ്റില്ലാത്ത സര്‍വീസില്‍ ആളെക്കൂട്ടിയിരുന്നത് വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ്.  

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രിയപ്പെട്ടവളാണ്   പ്രിയ. കാര്യമെന്താണന്നല്ലേ വീട്ടില്‍ നിന്നു കൂട്ടി  ഒാഫീസിന്റെ മുമ്പിലെത്തിക്കും. പ്രിയ വാരിക്ക് വാട്സാപ്പ് കൂട്ടായ്മയില്‍ അംഗത്വമെടുക്കണമെന്നു മാത്രം. പെര്‍മിറ്റൊന്നും പ്രിയയ്ക്കൊരു വിഷയമേയല്ല. സംരക്ഷിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ ഉന്നതനുണ്ട്. പ്രിയയ്ക്ക് വിലങ്ങിടാന്‍  കെ എസ് ആര്‍ ടി സി സ്ക്വാഡ് പലകുറി നോക്കിയതാണ്. ഇക്കുറി പൂട്ടിട്ടപ്പോഴും ഉന്നതന്റെ വിളിയെത്തി. 

എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ ബസ് പിടികൂടി. അമ്പതോളം  യാത്രക്കാരെ ഇറക്കിയശേഷമാണ് ബസ് പിടിച്ചെടുത്തത്. 'പ്രിയ' ബസ് കൂടാതെ 'മഠത്തില്‍' എന്ന സ്വകാര്യബസും സമാന്തര സര്‍വീസ് നടത്തുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയി