മാലിന്യക്കുഴി തുറന്നിട്ടു; ദർഗന്ധം സഹിക്കാൻ വയ്യ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ദുരിതം

thirurangadi-waste
SHARE

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്തെ ദുര്‍ഗന്ധം കാരണം രോഗികളും യാത്രക്കാരും ദുരിതത്തില്‍. ആശുപത്രി കാന്‍റീന്റെ മാലിന്യക്കുഴി തുറന്നിട്ടതാണ് ദുര്‍ഗന്ധത്തിന് കാരണം.

മാലിന്യം നീക്കം ചെയ്യാനാണ് കാന്റീന്റെ മാലിന്യക്കുഴി തുറന്നിട്ടത്. ഈ കുഴിയില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം രോഗികളും കൂട്ടിരിപ്പുകാരും  ദുരിതത്തിലായിരിക്കുകയാണ്.

നാലുദിവസമായിട്ടും ഈ കുഴി മൂടാനുള്ള നടപടി ഉണ്ടായിട്ടില്ല.കൊടിഞ്ഞി റോഡിനോട് ചേര്‍ന്നാണ് മാലിന്യക്കുഴി.അതിനാല്‍തന്നെ യാത്രക്കാരും ഈ ദുര്‍ഗന്ധം സഹിക്കുകയാണ്. കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകള്‍ എത്താത്ത സാഹചര്യമാണുള്ളത്. 

മാലിന്യം നീക്കം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലൊന്നും ഇല്ലാതെയാണ് മാലിന്യക്കുഴി തുറന്നതെന്ന പരാതിയും ആശുപത്രിയില്‍ എത്തുന്നവര്‍ക്കുണ്ട്

MORE IN KERALA
SHOW MORE