50 സെറ്റുകൾ; അയ്യപ്പനും സൈനികരും സ്പെഷ്യൽ കുടകൾ; മൊബൈൽ ടോര്‍ച്ചിലും ദൃശ്യവിരുന്ന്

വർണക്കുടകളിൽ വിസ്മയ കാഴ്ചകൾ ഒരുക്കി തൃശൂർ പൂരം കുടമാറ്റം. അയ്യപ്പനും സൈനികരും ഇക്കുറി സ്പെഷ്യൽ കുടകളായി പൂരപറമ്പിൽ എത്തി. അൻപതു സെറ്റിൽ അധികം കുടകളാണ് തിരുവമ്പാടി പാറമേക്കവു വിഭാഗങ്ങൾ ഉയർത്തിയത്.  

പച്ചപട്ട് കുടകളിലെ വർണ വൈവിദ്ധ്യം പരീക്ഷണങ്ങളായിരുന്നു ഇക്കുറി കുടമാറ്റത്തിന്റെ ഹൈ ലൈറ്റ്. ഇരു വിഭാഗങ്ങളും പല തരത്തിലുള്ള പച്ചക്കുടകൾ മത്സരിച്ച് ഉയർത്തി. 

പാറമേക്കാവു ചുവന്ന കുടകൾ ഉയർത്തി തുടങ്ങിയപ്പോൾ തിരുവമ്പാടി തുടക്കം ഇട്ടത് റോസ് നിറമുള്ള കുടകളിൽ. നിലക്കുടകളും എൽഇഡി കുടകളും ഇരു കൂട്ടരും മത്സരിച്ച് ഉയർത്തി 

പുൽവാമയിൽ വീരചരമം പ്രാപിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഇരു പക്ഷവും സ്പെഷ്യൽ കുടകൾ ഉയർത്തി. 18ആം പടി മുകളിലെ അയ്യപ്പനും വൻപുലി വാഹനൻ അയ്യപ്പനും ഇക്കുറി സ്പെഷ്യൽ കുടകളിൽ അവതരിച്ചു. 

പൂരപറമ്പ് തിങ്ങി നിറഞ്ഞ പതിനായിരങ്ങൾ മൊബൈൽ ടോർച്ചുകൾ തെളിച്ചു ദൃശ്യ വിരുന്ന് ഒരുക്കിയത് പൂരത്തിലെ വേറിട്ട ദൃശ്യ അനുഭവമായി.