സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ; ഒടുവിൽ യാഥാർത്ഥ്യമായി തൂക്കുപാലം

arippara-waterfalls
SHARE

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തൂക്കുപാലമൊരുങ്ങുന്നു. കനത്ത ഒഴുക്കുണ്ടായാലും പാലത്തിന് മുകളില്‍ നിന്ന് അരിപ്പാറയുടെ മുഴുവന്‍ ഭംഗിയും ആസ്വദിക്കാനാകും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമെന്ന പ്രത്യേകതയുമുണ്ട്. 

പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇരുവഞ്ഞിപ്പുഴയുടെ സൗന്ദര്യം ഉയരത്തില്‍ നിന്ന് സഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വദിക്കാം. മഴക്കാലത്ത് ഒഴുക്ക് കൂടിയാലും പാലത്തിന് മുകളില്‍ നിന്ന് സുരക്ഷിതമായ കാഴ്ചയ്ക്കുള്ള വഴിയുണ്ട്. ഇതിന്റെ സാധ്യത കണക്കിലെടുത്താണ് തൂക്ക് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. 

അരിപ്പാറയിലേക്ക് നിരവധി സഞ്ചാരികളാണ് ഓരോ ദിവസവുമെത്തുന്നത്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയ്ക്കപ്പുറം മറ്റൊന്നുമില്ലെന്ന പരാതിക്കും പാലം മറുപടിയാകും. ഒരേസമയം മുന്നൂറാളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഒരു കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് അനുവദിച്ചിട്ടുള്ളത്. കെല്ലിന്റെ നേതൃത്വത്തിലാണ് പണികള്‍. മഴ കനക്കുന്നതിന് മുന്‍പായി പാലം തുറന്ന് നല്‍കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. വിനോദസഞ്ചാരികള്‍ക്ക് പുറമെ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് കാല്‍നടയാത്രാ സൗകര്യവും കൂടും. 

MORE IN KERALA
SHOW MORE