തൊഴിലാളി നേതാക്കളില്‍ പ്രമുഖൻ; സമരഭരിതം രാഷ്ട്രീയ ജീവിതം

കൊച്ചിയില്‍ സമരവേലിയേറ്റങ്ങള്‍ സൃഷ്ടിച്ച തൊഴിലാളി നേതാക്കളില്‍ പ്രമുഖനാണ് വി വിശ്വനാഥമേനോന്‍. മികച്ച പാര്‍ലമെന്റേറിയാനായും ധനമന്ത്രിയായും പേരെടുത്ത വിശ്വനാഥമേനോന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇഷ്ടവും പിന്നീട് അനിഷ്ടവുമുണ്ടാക്കി.

സമരഭരിതമായിരുന്നു അമ്പാടി വിശ്വമെന്ന് കൊച്ചി സ്നേഹപൂര്‍വം വിളിക്കുന്ന വി വിശ്വനാഥമേനോന്റെ രാഷ്ട്രീയ ജീവിതം.1940കാലം. അഖില കൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന വിശ്വം ബ്രിട്ടീഷ് വിരുദ്ധ സമരത്തിനാണ് നടപടി നേരിട്ടത് . യുദ്ധസഹായഫണ്ടിന്റെ ധനശേഖരണത്തിനായി ബ്രിട്ടീഷ് യൂണിയന്‍ ജാക് പതാക സ്കൂളുകളില്‍ വില്‍ക്കുന്നിനെതിരെയായിരുന്നു സമരം 13ാം വയസില്‍ അറസ്റ്റില്‍. 1946ല്‍ നെഹ്റുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്  എറണാകുളത്തെ മുഴുവന്‍ വിദ്യാര്‍ഥികളും തെരുവിലിറങ്ങി . വിശ്വം വീണ്ടും ജയിലില്‍. വിശ്വനാഥമേനോന്റെ സമരവീര്യം കൊച്ചി ശരിക്കറിഞ്ഞത്  1947 ൽ ..സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ‌് കോളേജിൽ ദേശീയ പതാകയ‌്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന ഉത്തരവ് വെല്ലുവിളിച്ച‌് രാജപതാക കത്തിച്ചു. 

വിശ്വം കോളജിന് പുറത്ത്. കമ്യൂണിസ‌്റ്റ‌് പാർട്ടിയും വിദ്യാർഥി ഫെഡറേഷനും  നിരോധിച്ചപ്പോള്‍ ഉത്തരവ് ലംഘിച്ച് വിദ്യാർഥികളെ സംഘടിപ്പിച്ചു. തുടർന്ന് ഒളിവിൽ പോയി. 1950ലെ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും പ്രതിയായി. ഒളിവിലിരിക്കെ ഡല്‍ഹിയില്‍വച്ച് അറസ്റ്റ് . തുടര്‍ന്ന് ദീര്‍ഘനാള്‍ ജയില്‍വാസം. 64ല്‍പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 67ല്‍ എറണാകുളത്തു നിന്ന് ജയിച്ച് ലോക്സഭയിലെത്തി . 74്‍ല്‍ രാജ്യസഭാംഗമായിരിക്കെ. രാജന്‍കേസ് രാജ്യസഭയിലുന്നയിച്ചു. 1987ല്‍ തൃപ്പുണിത്തുറയില്‍ മല്‍സരിച്ച് ജയിച്ച് നിയമസഭയിലെത്തിയ വിശ്വനാഥമേനോന്‍ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി.  പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്കൊപ്പം നിന്ന അമ്പാടി വിശ്വം ഇടയ്ക്ക് കലഹിച്ച് പുറത്തുപോവുകയും  2003ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ ലോക് സഭയിലേക്ക് മല്‍സരിക്കുകയും ചെയ്തു. കെ പ്രഭാവതിയാണ് ഭാര്യ. അഡ്വ. വി അജിത‌്  ഡോ. വി മാധവചന്ദ്രൻ എന്നിവര്‍മക്കളാണ്