മലപ്പുറത്ത് നിന്ന് എത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ ഉടനില്ല; നില ഗുരുതരം

malappuram-kid
SHARE

മലപ്പുറത്ത് നിന്ന് അടിയന്തിര ചികിത്സക്കായി തിരുവനന്തപുരത്തെത്തിച്ച കുട്ടിയെ നിരീക്ഷിക്കാനായി വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഐ.സി.യുവില്‍ തുടരുന്ന കുട്ടിയുടെ ശസ്ത്രക്രിയ ഉടന്‍ നടത്താനാവില്ല. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

15 ദിവസം പ്രായമായ കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച അതേ നന്‍മയുടെ കൂട്ടായ്മയാണ് ഇന്നലെ മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ ആവര്‍ത്തിച്ചത്. വേങ്ങൂര്‍ സ്വദേശികളായ നജാദ്...ഇര്‍ഫാന ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞുമായായിരുന്നു യാത്ര. ഡ്രൈവര്‍മാരുടെ കൂട്ടായ്മയും പൊലീസും നാട്ടുകാരുമെല്ലാം വഴിയൊരുക്കി സഹായിച്ചതോടെ അഞ്ച് മണിക്കൂര്‍ കൊണ്ട് 350 ലേറെ കിലോമീറ്റര്‍ താണ്ടി ശ്രീചിത്ര മെഡിക്കല്‍ കോളജിലെത്തി.

കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇടത് ഭാഗത്തിന് വളര്‍ച്ചയില്ലെന്നതാണ് ജീവന്‍ അപകടത്തിലാക്കുന്നത്. ശസ്ത്രക്രീയയാണ് ഏക മാര്‍ഗം. പക്ഷെ ഉടനടിയുള്ള ശസ്ത്രക്രീയ വിജയകരമെന്ന് ഉറപ്പിക്കാനാവാത്തതാണ് ഡോക്ടര്‍മാരെ കുഴപ്പിക്കുന്നത്. കാര്‍ഡിയോളജി ഐ.സി.യുവില്‍ പ്രവേശിപ്പിച്ച കുട്ടിയെ രണ്ട് ദിവസത്തിലേെറ നിരീക്ഷിക്കും. അതിന് ശേഷമെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഒരുമിച്ച നല്ലമനസുകളെല്ലാം ഇനി ജീവന്‍ രക്ഷിക്കാനുള്ള പ്രാര്‍ത്ഥനയിലുമാണ്.

MORE IN KERALA
SHOW MORE