ട്രോൾ മീ ചാലഞ്ചുമായി കണ്ണന്താനം, മികച്ച ട്രോളർക്ക് ഒപ്പം നിന്ന് സെൽഫി

alphons-troll
SHARE

കൊച്ചിയുടെ വികസനത്തിന് 'ട്രോൾ മി ചാലഞ്ചു'മായി എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. ട്രോളുകളിലൂടെ അദ്‌ഭുതപ്പെടുത്തുന്ന സർഗശേഷി പ്രതിഫലിപ്പിക്കുന്ന മലയാളികൾ അത് പോസിറ്റീവായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണു ചാലഞ്ചെന്നു കണ്ണന്താനം ഫെയ്സ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. എത്ര ഗൗരവമുള്ള കാര്യവും തമാശയാക്കി മലയാളികൾ ആസ്വാദിക്കാറുണ്ട്.

തന്നെ ട്രോളുന്ന വീരൻമാർ കൊച്ചിയുടെ വികസനത്തെക്കുറിച്ച് നല്ല ട്രോളുകൾ ഉണ്ടാക്കി തന്റെ ഫെയ്സ്‌ബുക്ക് പേജിൽ കമന്റ് ചെയ്യാനാണ് ചാലഞ്ച്. കൊച്ചിക്കു വേണ്ടിയായതിനാൽ തന്നെയും ട്രോളിൽ കഥാപാത്രമാക്കാമെന്നും തിരഞ്ഞെടുപ്പ് വേളയിൽ സമ്മാനങ്ങൾ നൽകാനാകാത്തതിനാൽ മികച്ച ട്രോളർമാർക്ക് തനിക്കൊപ്പം സെൽഫിയെടുക്കാൻ അവസരം നൽകുമെന്നും കണ്ണന്താനം പറയുന്നു

MORE IN KERALA
SHOW MORE