ട്രയിനിൽ തൂങ്ങിക്കിടന്ന് വീട്ടമ്മ; രക്ഷകനായത് പൊലീസുകാരൻ; കയ്യടി

Rajesh
SHARE

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ കാൽ തെറ്റി ചവിട്ടുപടിയിൽ കുടുങ്ങി വീണ വയോധികയെ രക്ഷിച്ച പൊലീസുകാരന് കയ്യടി. 

ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേഷ് എന്ന പൊലീസുകാരന്റെ സമയോചിത ഇടപെടലിലൂടെയാണ് കാര്യമായ പരുക്കുകളില്ലാതെ യാത്രക്കാരി ലീലാമ്മ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വർക്കല സ്റ്റേഷൻ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിലാണു സംഭവം. 

കുടുംബത്തോടൊപ്പം കന്യാകുമാരിയിൽ നിന്നും വരികയായിരുന്നു ഇവർ. വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ വെള്ളം വാങ്ങുന്നതിനായി മകൾ ലീനാ ഔസേപ്പ് പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു തുടങ്ങിയിരുന്നു. മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ തിരികെ ട്രെയിനിൽ കയറുന്നതിനിടെയാണ് അപകടം. ലീനാമ്മ ഔസേപ്പ് കാൽ വഴുതി ചവിട്ടുപടിയിൽ കുടുങ്ങി ട്രെയിനിൽ തൂങ്ങിക്കിടന്നു നിലവിളിക്കുകയായിരുന്നു.

സംഭവം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കാൻ മാത്രമേ ബന്ധുക്കൾക്കും മറ്റ് യാത്രക്കാർക്കും കഴിഞ്ഞുള്ളൂ ഇതിനിടെ ലീനാമ്മയുടെ രണ്ടു കാലുകളും പാളത്തിനും ട്രെയിനിനും ഇടയിൽ അകപ്പെട്ടു പോയിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒ രാജേഷ്, ട്രെയിനിനു ഒപ്പം ഓടി ലീനാമ്മയെ പിടിച്ചു വലിച്ച് പുറത്ത് എത്തിക്കുകയായിരുന്നു. യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച രാജേഷിനെ യാത്രക്കാരും റെയിൽവേ ജീവനക്കാരും പ്രശംസിച്ചു. തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷൻ സിപിഒ ആണ് രാജേഷ്.

MORE IN KERALA
SHOW MORE