ആവേശമായി നിർമല സീതാരാമൻ; അനന്തപുരിയിൽ റോഡ് ഷോ

nirmala
SHARE

തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ ആവേശമുണ്ടാക്കി പ്രതിരോധമന്ത്രി നിർമല സീതാരാമൻെ റോഡ് ഷോ . എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് വോട്ടഭ്യർത്ഥിച്ചാണ് നിർമല സീതാരാമൻ തീരദേശത്തെത്തിയത്. ഓഖി കാലത്ത് ദുരിതമനുഭവിച്ചവരുടെ അടുത്തെത്തി നിർമല സീതാരാമൻ നടത്തിയ പ്രസംഗത്തിൻെ ഓർമകൾ കുമ്മനത്തിന് അനുകൂലമാക്കുകയാണ് റോഡ് ഷോയുടെ ലക്ഷ്യം

കുമ്മനത്തിന് ഒപ്പം തുറന്ന ജീപ്പിൽ പൂന്തുറയിലാണ് പ്രതിരോധമന്ത്രി റോഡ് ഷോ നടത്തിയത്. ഓഖിയിൽ ദുരിതബാധിതരുടെ കണ്ണീരൊപ്പി നിർമല സീതാ രാമൻ നടത്തിയ ഇടപെടലുകൾ മൽസ്യമേഖലയിൽ വോട്ടാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യം..വേളിമുതൽ വിഴിഞ്ഞം വരെ നിർമല സീതാരാമൻെ റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും സമയം വൈകിയതിനാൽ പൂന്തുറക്ക് ശേഷം പ്രതിരോധമന്ത്രി മടങ്ങി. വലിയ ആവേശത്തോടെയാണ് തീരദേശത്തെ പ്രവർത്തകർ നിർമ്മലാ സീതാരാമനെ സ്വീകരിച്ചത്.

തീരദേശ മേഖലയുടെ വോട്ടുകൾ ജയപരാജയങ്ങളെ സ്വാധീനിക്കുമെന്നിരിക്കെ നിർമലയുടെ റോഡ് ഷോ ഗുണകരമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.