'കൈപ്പത്തി' ചെറുതായിപ്പോയി; പരാതിയുമായി കോൺഗ്രസ്

voting
SHARE

തൃശൂരിലെ വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസിന്‍റെ ചിഹ്നം ചെറുതായി പോയെന്ന് പരാതി. മറ്റു പാര്‍ട്ടി ചിഹ്നങ്ങളെ അപേക്ഷിച്ച് കൈപ്പത്തി ചിഹ്നത്തിന് വലുപ്പമില്ലെന്ന് ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി. അതേസമയം, മറ്റു പാര്‍ട്ടി ചിഹ്നങ്ങള്‍ അളന്ന ജില്ലാ കലക്ടര്‍ കൈപ്പത്തി ചിഹ്നത്തിന് വലുപ്പ കുറവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. 

തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തിനു നല്‍കിയ വോട്ടിങ് മെഷീനില്‍ കൈപ്പത്തി ചിഹ്നം ചെറുതായെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ബി.എസ്.പിയുടെ ആനയും സി.പി.ഐയുടെ അരിവാളും ബി.ജെ.പിയുെട താമരയും വോട്ടിങ് മെഷീനില്‍ കാണുമ്പോള്‍ കുറേക്കൂടി വലുപ്പത്തിലാണ്. എന്നാല്‍, കൈപ്പത്തിയാകട്ടെ ചെറുതായാണ് കാണുന്നത്. കോണ്‍ഗ്രസിന്‍റെ പരാതി ജില്ലാ കലക്ടര്‍ ടി.വി.അനുപമ പരിശോധിച്ചു. വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തില്‍ കലക്ടര്‍ നേരിട്ടെത്തി പരിശോധിച്ചു. എല്ലാ ചിഹ്നങ്ങള്‍ക്കും ഒരേ വലുപ്പമാണെന്ന് കലക്ടര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാല്‍, ഈ മറുപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തൃപ്തരല്ല.

പരാതിയുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ പരാതിയുമായി സമീപിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. 

MORE IN KERALA
SHOW MORE