ഓരോ വാക്കിനും കൈയ്യടി; പ്രവര്‍ത്തകരുടെ ആവേശമായി വി.എസ്

vs-at-kozhikode-election
SHARE

മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും യു‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരിഹസിച്ചും ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം. കോഴിക്കോട് ബേപ്പൂരില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ആയിരങ്ങളാണ് വി.എസിന്‍റെ വാക്കുകള്‍ കാതോര്‍ക്കാനെത്തിയത്. 

96ാം വയസിലും പ്രവര്‍ത്തകരുടെ ആവേശമാണ് വി.എസ്. വന്നിറങ്ങിയത് മുതല്‍ വി.എസിനെ പൊതിഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ വാക്കും കൈയ്യടികളോടെയാണ് എതിരേറ്റത്. കോഴിക്കോട്ടെ ഈ കണ്‍വെന്‍ഷനോടെ വി.എസ് അച്യുതാനന്ദന്‍റെ മലബാറിലെ പ്രചാരണ പരിപാടികള്‍ അവസാനിച്ചു. 

MORE IN KERALA
SHOW MORE