വിഷുവിന് വിഷരഹിത പച്ചക്കറി; പദ്ധതിയുമായി സഹകരണ ബാങ്ക്

bank
SHARE

വിഷുവിന് വിഷരഹിത പച്ചക്കറിയൊരുക്കി കോതമംഗലത്തെ വാരപ്പെട്ടി സഹകരണ ബാങ്ക്. ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പില്‍ ലഭിച്ച പച്ചക്കറി ലേലത്തിലൂടെയാണ് വിറ്റഴിച്ചത്.  സഹകരണ ബാങ്കിന്റെ  ഒന്നരയേക്കർ സ്ഥലത്തായിരുന്നു പച്ചക്കറി കൃഷി.

ഒന്നരയേക്കറിലെ ഒരേക്കറിലും വിള കുറ്റിപ്പയറായിരുന്നു. വെണ്ട, വെള്ളരി, ചീര തുടങ്ങിയവയും കൃഷിയില്‍ സമൃദ്ധമായി ലഭിച്ചു. മൈലൂരിലെ കൃഷിയിടത്തില്‍നിന്നുള്ള പച്ചക്കറിയത്രയും വാരപ്പെട്ടിക്കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന വിഷുകാർഷിക വിപണിയിലെത്തിച്ച് ലേലം ചെയ്ത് വിറ്റു. ബാങ്കിൽ അംഗങ്ങളായ കൃഷിക്കാർക്കും സ്വന്തം ഉത്പന്നങ്ങൾ വിപണന കേന്ദ്രത്തിലെത്തിച്ച് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായി. ഇടനിലക്കാരില്ലാതെ വിപണനം നടക്കുന്നതിനാൽ കർഷകർക്കും ഉപഭോക്താക്കൾക്കും ഇത് ഒരുപോലെ പ്രയോജനകരമായി. 

കാർഷിക ഉല്‍പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ധാരാളമാളുകൾ എത്തിയിരുന്നു. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കർഷകസംഘം നേതാവ് P M ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.

MORE IN KERALA
SHOW MORE