വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി ശബരിമല; കനത്ത സുരക്ഷ

sabari
SHARE

വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി ശബരിമല. നാളെ പുലർച്ചെ 4 മണി മുതൽ 7 മണി വരെയാണ് വിഷുക്കണി ദർശനം.. തന്ത്രിയും , മേൽശാന്തിയും ഭക്തർക്ക് വിഷുകൈ നീട്ടം നൽകും.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ആഘോഷ പുലരിയെ വരവേൽക്കാൻ സന്നിധാനമൊരുങ്ങി. അലങ്കരിച്ച ശ്രീകോവിലിൽ അയ്യപ്പ വിഗ്രഹത്തിന് മുന്നിലാണ് വിഷുക്കണിയൊരുക്കുന്നത്. അത്താഴ പൂജ കഴിയുന്നതോടെ ഓട്ടുരുളിയിൽ കൊന്നപ്പൂവും കണിവിഭവങ്ങളും തയ്യാറാക്കും. പുലർച്ചെ നടതുറന്ന് മേൽശാന്തി വിഗ്രഹത്തെ വിഷുക്കണി കാണിക്കും. ഉച്ച വരെ ഭക്തർക്കും വിഷു കണി ദർശിക്കാം. 

തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. വിഷുക്കണികാണാൻ വലിയ ഭക്തജനത്തിരക്കാണ്. സന്നിധാനത്ത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലും . തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ശബരിമലയിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. നിലക്കൽ മുതൽ നിരീക്ഷണ സംവിധാനം കർശനമാണ്. മേടമാസ പൂജകൾക്കായി ഏപ്രിൽ 10നാണ് നട തുറന്നത്. 19 ന് രാത്രി നട അടയ്ക്കും

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.