പ്രചാരണത്തിരക്കിനിടെ ഓശാന; സാന്നിധ്യം അറിയിച്ച് സ്ഥാനാര്‍ഥികൾ

plam-sunday-election
SHARE

ഓശാന ചടങ്ങുകളില്‍ പങ്കെടുത്ത് സ്ഥാനാര്‍ഥികളും. പ്രചാരണത്തിരക്കിനിടെയാണ് സ്ഥാനാര്‍ഥികള്‍ ദേവാലയങ്ങളിലെത്തിയത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും ഭാര്യയും പൊറ്റക്കുഴി ലിറ്റല്‍ ഫ്ലവര്‍ പള്ളിയിലെ ഓശാനച്ചടങ്ങുകളില്‍ പങ്കെടുത്തു.

എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിലെ ചടങ്ങുകളില്‍ പങ്കെടുത്തു. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് പരുമല പള്ളിയിലും യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ഏന്തയാര്‍ സെന്റ് മേരീസ് പള്ളിയിലും പങ്കെടുത്തു. 

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എസ്.എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ പ്രാര്‍ഥനകളില്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.