കൊച്ചി മെട്രോ ഇനി ഗൂഗിൾ മാപ്പിലും; വേഗകുതിപ്പ് തുടരുന്നു

kochi-metro
SHARE

കൊച്ചി മെട്രോ റയില്‍ സേവനങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിലും. മെട്രോ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ കൃത്യതയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. പുതിയ സേവനംവഴി മെട്രോയാത്രകള്‍ മുന്‍കൂട്ടി ക്രമപ്പെടുത്താം. 

കൊച്ചി മെട്രോ കൂടുതല്‍ ജനകീയമാവുകയാണ്. മൊബൈല്‍ ഫോണിെല ഗൂഗിള്‍ മാപ്പ്‌സില്‍ ഇനി കൊച്ചി മെട്രോ ട്രെയിനിന്റെ സമയക്രമവും നിരക്കും റൂട്ടുമടക്കം ലഭിക്കും. തിരക്കുപിടിച്ച യാത്രകള്‍ കൂടുതല്‍ കൃത്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കാന്‍ മെട്രോ യാത്രക്കാരെ സഹായിക്കുകയാണ് ലക്ഷ്യം. നിശ്ചിത ദൂരത്തേക്കുള്ള വിവിധ യാത്രാമാര്‍ഗങ്ങള്‍ക്കൊപ്പം  മെട്രോ ട്രെയിന്‍ ഉപയോഗിച്ചാലുള്ള മെച്ചംകൂടി വിലയിരുത്തി യാത്ര ക്രമീകരിക്കാം. 

യാത്രാമാര്‍ഗങ്ങളും വഴികളുമടക്കം നഗരയാത്രകളില്‍ ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഉണ്ടായ വന്‍ വര്‍ധനയാണ് കൊച്ചി മെട്രോ റയിലിനെയും വലിച്ചടുപ്പിക്കുന്നത്. കൊച്ചിയിലെ വിവിധ ഗതാഗതമാർഗങ്ങൾക്ക് സംയോജിത പേയ്മെന്റ് നടപ്പാക്കാനും കറൻസിരഹിത ഇ‌ടപാടുകൾക്ക് വൻവളർച്ചയും ലക്ഷ്യമിട്ടുള്ള കൊച്ചി വൺ മെട്രോകാർഡ് പദ്ധതിക്ക് പിന്നാലെയാണ് ഗൂഗിള്‍ മാപ്പുമായി മെട്രോയുടെ സഹകരണം. കാക്കനാട്ടെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് നിലനിന്നിരുന്ന 17.46 ഏക്കര്‍ സ്ഥലം രാജ്യാന്തര ടൗണ്‍ഷിപ്പായി മാറ്റുന്നതടക്കം വിപുലമായ പദ്ധതികളുമായി മുന്നോട്ടു കുതിക്കവെ ഗൂഗിള്‍ സേവനങ്ങള്‍ പരമപ്രധാനമായാണ് മെട്രോ വിലയിരുത്തുന്നതും.

MORE IN KERALA
SHOW MORE