കടുത്ത ചൂട്; കേരളത്തെ അമ്പരപ്പിച്ച് എസി വിൽപ്പന

ac-business
SHARE

സംസ്ഥാനത്ത് ചൂട് കൂടിയതോടെ പ്രതിദിനം വിറ്റുപോകുന്ന എ.സികളുടെ എണ്ണം മൂവായിരം കടന്നു. എ.സി. കമ്പനികള്‍ നിരവധി ഓഫറുകളുമായി വിപണിയില്‍ സജീവമാണ്.

ഓരോ ദിവസവും ചുട്ടുപൊള്ളുന്ന ചൂടില്‍ കേരളം വലയുമ്പോള്‍ എ.സി. വിപണിയും ചൂടുപിടിക്കുകയാണ്. തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കാന്‍ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ സജ്ജമാണ്. ഇതോടെ, ഒറ്റത്തവണ പണമടച്ച ഉടന്‍ എ.സി. ലഭിക്കാനും സൗകര്യമുണ്ട്. ഇതു നിരവധി ഉപഭോക്താക്കള്‍ക്ക് സഹായകരമാണ്. കൂളറിന്‍റെ വില്‍പന ഗണ്യമായി കുറഞ്ഞു. പകരം എ.സികള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ജനുവരി മുതല്‍ ഏപ്രില്‍ വരയെവുള്ള കാലത്താണ് എ.സി. വില്‍പന കൂടുതലും. പ്രതിവര്‍ഷം മൂന്നു ലക്ഷം എ.സികള്‍ കേരളത്തില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്.

വൈഫൈ സൗകര്യങ്ങളുള്ള എ.സിയാണ് ഏറ്റവും പുതിയത്. അഞ്ചു വര്‍ഷം വരെ വാറന്‍ഡിയുള്ള എ.സി.കളും വിപണിയില്‍ ലഭ്യമാണ്. 

MORE IN KERALA
SHOW MORE