നീരൊഴുക്കു തടസപ്പെടുത്തി, കുളം നശിപ്പിച്ചു; പാത്രക്കുളം സര്‍ക്കാര്‍ ഏറ്റെടുത്തു

pathrakkulam
SHARE

തലസ്ഥാനനഗരത്തിന് നടുവിലെ പാത്രക്കുളം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ജലസ്രോതസ്സ് നികത്തി എന്ന കാരണം കാണിച്ച്. പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള 100 കോടി രൂപ വിലമതിക്കുന്ന ഭൂമി 12 വര്‍ഷത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് ഫയലിന് അനക്കം വെച്ചത്. 

തിരുവനന്തപുരം നഗരമധ്യത്തിലെ വലിയജലസ്രോതസ്സായ പാത്രക്കുളം മൂടിയെന്നും നീരൊഴുക്കു തടസപ്പെടുത്തി, കുളം നശിപ്പിച്ചെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ വിദ്യാധിരാജ ട്രസ്റ്റ് നിയമലംഘനം നടത്തിയെന്ും അസന്നിഗ്ധമായി തെളിഞ്ഞതായി റവന്യൂ വകുപ്പ് പറയുന്നു. ഇതെക്കുറിച്ച്  കലക്ടർ, തഹസിൽദാർ എന്നിവരുടെ റിപ്പോർട്ട്് വാങ്ങിയ ശേഷമാണ് ഏറ്റെടുക്കാനുള്ള  നടപടി സർക്കാർ തുടങ്ങിയത്. പിണറായി  സർക്കാർ വന്ന ശേഷം ഈ ഭൂമി ഏറ്റെടുക്കാനുള്ള നടപടി റവന്യു വകുപ്പ്് ആരംഭിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു.  ഫയൽ ഉദ്യോഗസ്ഥ തലത്തിൽ വെച്ച് താമസിപ്പിക്കുകയായിരുന്നു എന്നപരാതി ശക്തമായി ഉയര്‍ന്നിട്ടുണ്ട് . 

നിയമ,റവന്യു,റജിസ്ട്രേഷൻ വകുപ്പുകളിൽ മാസങ്ങളോളം ഫയല്‍ കുടുങ്ങിക്കിടന്നു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നേരിട്ട് ഇടപെട്ട ശേഷമാണ് ഫയലിന് ജീവന്‍വെച്ചത്. 100 കോടി വിലമതിക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനുള്ള ശ്രമം 2007ല്‍ കെ.പി.രാജേന്ദ്രന്‍ റവന്യൂമന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ചതാണ്.  വിദ്യാധിരാജ സഭ രണ്ട് തവണ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ല. .സർക്കാർ വിഷയം പുനഃപരിശോധിക്കാനായിരുന്നു കോടതിയുടെ നിർദേശം.  റവന്യു അഡീഷനൽ സെക്രട്ടറി വിദ്യാധിരാജ സഭയുടെ വാദം വീണ്ടും കേട്ടശേഷമാണ് ഏറ്റെടുക്കാനുള്ള തീരുമാനം എടുത്തത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.