ബിജെപിയിൽനിന്ന് ഒരു വോട്ടുപോലും കെ.സുധാകരന് ലഭിക്കില്ലെന്ന് സി.കെ.പത്മനാഭൻ

padmanabhan
SHARE

ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപിയിൽനിന്ന് ഒരു വോട്ടുപോലും കെ.സുധാകരന് ലഭിക്കില്ലെന്ന് എൻഡിഎ കണ്ണൂർ മണ്ഡലം സ്ഥാനാർഥി സി.കെ.പത്മനാഭൻ. സംസ്ഥാനം ഭരിക്കുന്നതിന്റെ ആനുകൂല്യങ്ങൾ നേടിയാണ് സിപിഎം പ്രചാരണത്തിൽ ഒന്നാമത് നിൽക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പിൽ ശബരിമല യുവതീപ്രവേശം ചർച്ച ചെയ്യുമെന്ന് യുഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർഥികൾ കണ്ണൂരിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ ഉറച്ച നിലപാടെടുത്ത സുധാകരന് ഒരു വോട്ടു പോലും സ്വന്തം പാളയത്തിൽനിന്ന് വിട്ടുകൊടുക്കില്ലെന്ന് സി.കെ.പത്മനാഭൻ.

അവസാനം പ്രചാരണത്തിനിറങ്ങിയാലും ആദ്യമെത്തുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ. ആദ്യം പ്രചാരണത്തിനിറങ്ങിയ എല്‍ഡിഎഫിനോട് പറയാനുള്ളത് ഈ ഗുണപാഠകഥയാണ്. വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്ന തിരക്കിലാണ് സി.കെ.പത്മനാഭന്‍.

MORE IN KERALA
SHOW MORE