വീറും വാശിയുമായി ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് കളം ; ആത്മവിശ്വാസത്തോടെ സ്ഥാനർഥികൾ

alappuzha-triangle-election-2019
SHARE

ഡോ.കെ.എസ് രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയതോടെ ആലപ്പുഴയിൽ തിരഞ്ഞെടുപ്പിന്റെ തിരയിളക്കം കൂടി. സ്ഥാനാർഥി പര്യടനങ്ങളിലേക്ക് കടന്ന  എൽഡിഎഫും നിയോജക മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി വരുന്ന  യുഡിഎഫും പ്രാഥമിക ഒരുക്കങ്ങൾക്ക് വേഗം കൂട്ടിയ എൻ.ഡി.എയും ചിട്ടയായാണ് മുന്നോട്ട് പോകുന്നത്.

   

അന്തരീക്ഷ ഊഷ്മാവിനൊപ്പം ഉയരുകയാണ് പ്രചാരണ ചൂടും. മന്ത്രി ജി സുധാകരൻ ആണ് ഇടതു സ്ഥാനാർഥി എ എം ആരിഫിന്റെ തേരാളി. ആത്മവിശ്വാസം ആവോളമുണ്ട്.

ചിട്ടയും ഒതുക്കവും ഉണ്ട് ഇത്തവണ യു ഡി എഫ് പ്രചാരണത്തിന്. ഷാനിമോൾക്കായി മുന്നണിയിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ്. ആലപ്പുഴയുടെ എം പി ഷാനിമോൾ തന്നെയെന്ന് പറയുന്നു ജില്ലയിലെ ഏക യുഡിഎഫ് എംഎൽഎ.

ഇരുമുന്നണികളേയും വിറപ്പിക്കാൻ വാക്കുകളിൽ അഗ്നി ജ്വലിപ്പിച്ചാണ് പഴയ വൈസ് ചാൻസലറുടെ വോട്ടുപിടുത്തം. വിശ്വാസങ്ങൾക്കേറ്റ മുറിവിലേക്കാണ് ചൂണ്ടുവിരൽ. വീറും വാശിയും  തിരഞ്ഞെടുപ്പിനുള്ള കാറും കോളുമായി ആലപ്പുഴയുടെ അന്തരീക്ഷത്തിൽ തെളിഞ്ഞു കഴിഞ്ഞു.

MORE IN KERALA
SHOW MORE