വെസ്റ്റ് നൈൽ; സാമ്പിളുകളുടെ ഫലം നാളെ അറിയാം

fever
SHARE

മലപ്പുറം തിരൂരങ്ങാടിയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറു വയസുകാരന്‍ മരിച്ച പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലം നാളെ അറിയാം. ജില്ലയില്‍ രോഗലക്ഷണം കണ്ടാലുടന്‍ ചികില്‍സക്കും സാമ്പിളുകള്‍ ശേഖരിക്കാനും ആരോഗ്യവകുപ്പ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

ആറു വയസുകാരന്‍ മരിച്ച എ. ആര്‍. നഗറിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ക്യൂലെക്സ് കൊതുകു സാമ്പിളുകളില്‍ വെസ്റ്റ് നൈല്‍ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ജാഗ്രതക്കൊപ്പം പ്രദേശത്ത് പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ വേണ്ടിവരും. ചത്ത കാക്കകളുടെ സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ പക്ഷികളെ നീരീക്ഷിക്കുന്നുണ്ട്.

കഠിനമായ പനി, തലവേദന, കഴുത്തുവേദന, ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍  ഉടന്‍ ചികില്‍സ തേടണം. വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണവുമായെത്തുന്നവര്‍ക്ക് ഉടന്‍ ചികില്‍സ ഉറപ്പാക്കാന്‍ ആരോഗ്യഉദ്യോഗസ്ഥര്‍ സജ്ജമാണ്. സാമ്പിളുകള്‍ ശേഖരിക്കേണ്ട വിധവും അയക്കേണ്ട ലാബുകളെക്കുറിച്ചുളള വിവരങ്ങളും ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കെല്ലാം കൈമാറിയിട്ടുണ്ട്.

MORE IN KERALA
SHOW MORE